സുരേഷ് ഗോപിയുടെ ഉള്ളം
സുരേഷ് ഗോപിയുടെ ഉള്ളം
ഒക്ടോബര്‍ 04, 2004
സുരേഷ് ഗോപിയെ നായകനാക്കി എം. ഡി. സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉള്ളം എന്ന് പേരിട്ടു.
ഛായാഗ്രാഹകനായ എം. ഡി. സുകുമാരന്‍ ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രമാണ് ഉള്ളം. സന്തോഷ് ശിവന്‍, വേണു, വിപിന്‍മോഹന്‍ എന്നിവര്‍ക്ക് പിന്നാലെ സംവിധാനരംഗത്തെത്തുന്ന ഛായാഗ്രാഹകനാണ് എം. ഡി. സുകുമാരന്‍.
നായികയാവുന്നത് ഗീതു മോഹന്‍ദാസാണ്. തെങ്കാശിപ്പട്ടണത്തിന് ശേഷം സുരേഷ് ഗോപിയും ഗീതു മോഹന്‍ദാസും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഉള്ളം.
വിജയരാഘവന്‍, കലാശാല ബാബു, ടോണി, സിവിദേവ്, കലാഭവന്‍ അന്‍സാര്‍, സാജന്‍ തോട്ടത്തില്‍, ബിന്ദു രാമകൃഷ്ണന്‍, ഗീതാനായര്‍, ലക്ഷ്മിനായര്‍, കണ്ണൂര്‍ ശ്രീലത, ശാന്താദേവി, മാസ്റര്‍ ദീപക് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് കൈതപ്രം വിശ്വനാഥാണ്. ഛായ്രാഹണം സാലു ജോര്‍ജ്. എസ്. എസ്. ഫിലിംസിന്റെ ബാനറില്‍ സാജന്‍ തോട്ടത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. ഉള്ളത്തിന്റെ ചിത്രീകരണം പിറവത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.


Click it and Unblock the Notifications