ആംഗ്ലോ ഇന്ത്യന് പശ്ചാത്തലത്തില് 'ഗോവ'
ആംഗ്ലോ ഇന്ത്യന് പശ്ചാത്തലത്തില് 'ഗോവ'
ഒക്ടോബര്‍ 05, 2000
ആംഗ്ലോ ഇന്ത്യന് പശ്ചാത്തലത്തില്‍ ഒരു മലയാള സിനിമ കൂടി വരുന്നു. മലബാര്‍ ടാക്കീസിന്റെ ബാനറില്‍ നിസ്സാര്‍ സംവിധാനം ചെയ്യുന്ന 'ഗോവ'.
ഗ്ലാമറിനും ആക്ഷനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നായകന്‍ കൃഷ്ണയാണ്. റവാലി, രേഷ്മ എന്നിവരാണ് നായികമാര്‍. കോഴിക്കോട്, മംഗലാപുരം, ഗോവ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.
ദേവന്‍, മധുപാല്‍, ജഗതി, മാമുക്കോയ, സ്ഫടികം ജോര്‍ജ്ജ്, മേഘനാദന്‍, ചാലിപാല, മച്ചാന്‍ വര്‍ഗ്ഗീസ്, മങ്കാ മഹേഷ്, അശ്വതി എന്നിവരും അഭിനയിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ ഈണം നല്‍കുന്നു. യേശുദാസ്, ചിത്ര, എം.ജി ശ്രീകുമാര്‍, സുജാത എന്നിവര്‍ ആലപിക്കുന്നു.
അനില്‍ നായര്‍ ഛായാഗ്രഹണവും ജി. മുരളി എഡിറ്റിംഗും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications