ആളവന്താന് അധികനിരക്ക്
ആളവന്താന് അധികനിരക്ക്
ഒക്ടോബര്‍ 05, 2001
തിരുവനന്തപുരം: കമലാഹാസന്റെ ആളവന്താന്‍ എന്ന ചിത്രം പുറത്തിറങ്ങുന്ന ദിവസം മുതല്‍ നാല് ദിവസത്തേക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി.
അധികമായി വാങ്ങുന്ന തുകയ്ക്ക് സര്‍ക്കാര്‍ നികുതി ഈടാക്കുന്നതല്ല. അധികമായി സ്വരൂപിക്കുന്ന തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും ഒക്ടോബര്‍ നാല് വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
നേരത്തെ രാവണപ്രഭു, രാക്ഷസരാമന്‍, ദുബായ് എന്നീ ചിത്രങ്ങള്‍ക്കും റിലീസ് ദിവസം മുതല്‍ ആദ്യത്തെ നാല് ദിവസം അധിക തുക ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.


Click it and Unblock the Notifications