ഉണ്ണി മേനോന്‍ നായകനാവുന്നു
ഉണ്ണി മേനോന്‍ നായകനാവുന്നു
ഒക്ടോബര്‍ 05, 2002
ഗായകനായ ഉണ്ണി മേനോന്‍ നായകനാവുന്നു. സ്ഥിതി എന്ന ചലച്ചിത്രത്തിലാണ് ഉണ്ണിമേനോന്‍ നായകനാവുന്നത്. ഒഡിസി നര്‍ത്തകിയായ നന്ദിന് ഗോസാലാണ് നായിക. സായാഹ്നം എന്ന ചിത്രം സംവിധാനം ചെയ്ത് സംസ്ഥാന അവാര്‍ഡ് നേടിയ ശരത്തിന്റേതാണ് ഈ ചിത്രം.
സുമുഖി എന്ന പേരില്‍ ഒരു ചലച്ചിത്രം എടുക്കാന്‍ തയ്യാറായിരിയ്ക്കുകയായിരുന്നു ശരത്ത്. യുക്താമുഖിയെ നായികയാക്കാനും തീരുമാനിച്ചിരുന്നു. തന്റെ സ്വപ്ന പദ്ധതിയാണിതെന്നാണ് ശരത്ത് ഇതിനെ കുറിച്ച് പറഞ്ഞിരുന്നത്. പക്ഷേ ടി കെ രാജീവ് കുമാര്‍ ഇതേ കഥാതന്തു വച്ച് ഒരു ചിത്രം ചെയ്യുന്നെന്ന് കേട്ടതോടെ ശരത്ത് ഈ പദ്ധതി ഉപേക്ഷിച്ചു. രാജീവ് കുമാര്‍ കഥ മോഷ്ടിച്ചെന്ന് ശരത്ത് പരാതിപ്പെടുകയും ചെയ്തു.
മികച്ച ചിത്രം തന്നെ ചെയ്യണമെന്ന് നിശ്ചയമുള്ള ശരത്ത് ശാസ്ത്രീയ സംഗീതമാണ് സ്ഥിതിയില്‍ കഥാതന്തുവാക്കുന്നത്. കലാപരമായി മികവ് പുലര്‍ത്തുന്നതാവും ഈ ചിത്രമെന്നാണ് ശരത്ത് അവകാശപ്പെടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കഥ വര്‍ത്തമാന കാല ഗന്ധിയായിരിയ്ക്കുമെന്നും സംവിധായകന്‍ പറയുന്നു.
ഏറ്റവും കുറഞ്ഞ ചെലവില്‍ ചിത്രമെടുക്കുകയാണ് ഉദ്ദേശം. ഗോകുല്‍ ദാസിന്റെയാണ് കഥ. പ്രഭാ വര്‍മ്മയാണ് പാട്ടുകള്‍ എഴുതിയിരിയ്ക്കുന്നത്. സണ്ണി വിശ്വനാഥാണ് സംഗിത സംവിധാനം. നായകന്‍ തന്നെ പാടുന്നു. ഒപ്പം ചിത്രയും.


Click it and Unblock the Notifications