ലോഹിതദാസ് അഭിനയിക്കുന്നു

By Staff

ലോഹിതദാസ് അഭിനയിക്കുന്നു
ഒക്ടോബര്‍ 05, 2004

മോഹന്‍ലാല്‍ നായകനാവുന്ന ഉദയനാണ് താരം എന്ന ചിത്രത്തില്‍ ലോഹിതദാസ് അഭിനയിക്കുന്നു. സിനിമാസംവിധായകനായി തന്നെയാണ് ചിത്രത്തില്‍ ലോഹിതദാസ് പ്രത്യക്ഷപ്പെടുന്നത്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍, വയലന്‍സ് എന്നീ ചിത്രങ്ങളിലാണ് ഇതിന് മുമ്പ് ലോഹിതദാസ് അഭിനയിച്ചിട്ടുള്ളത്. രണ്ടു ചിത്രത്തിലും ലോഹിതദാസ് സിനിമാ സംവിധായകനായാണ് അഭിനയിച്ചത്. വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ നായകന്‍ കണ്ടു മുട്ടുന്ന ഒരു സംവിധായകനായും വയലന്‍സില്‍ കൊച്ചിയിലെ അധോലോകത്തെ കുറിച്ച് എഴുതാനായി എത്തുന്ന സിനിമക്കാരനായുമാണ് ലോഹി പ്രത്യക്ഷപ്പെട്ടത്.

സിനിമയുടെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിലാണ് ഇത്തവണ ലോഹി സംവിധായകനായി അഭിനയിക്കുന്നത്. ചിത്രത്തില്‍ നായകനായ മോഹന്‍ലാല്‍ ഒരു സഹസംവിധായകന്റെ വേഷത്തിലാണ്. ശ്രീനിവാസന്‍ സൂപ്പര്‍താരമായും വേഷമിടുന്നു.

മുകേഷ്, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി, ബാലചന്ദ്രമേനോന്‍, ഗണേഷ്, ടി. പി. മാധവന്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നവാഗത സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്രീനിവാസനാണ്. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് ചിത്രം നിര്‍മിക്കുന്നത്.

കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു. ഛായാഗ്രഹണം എസ്. കുമാര്‍. ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X