മമ്മൂട്ടിയുടെ മറ്റൊരു കുടുംബവേഷം

By Staff

മമ്മൂട്ടിയുടെ മറ്റൊരു കുടുംബവേഷം
ഒക്ടോബര്‍ 05, 2004

അപ്പു. വാത്സല്യത്തിലും അരയന്നങ്ങളുടെ വീടിലും അവതരിപ്പിച്ച വേഷങ്ങളെ ഓര്‍മിപ്പിക്കുന്ന കുടുംബപശ്ചാത്തലത്തിലുള്ള കഥാപാത്രം. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമുള്ള കുടുംബനാഥന്റെ വേഷത്തില്‍ മമ്മൂട്ടി വീണ്ടുമെത്തുന്നു.

മോഹന്‍ലാലിനെ ബാലേട്ടനായി അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റൊരുക്കിയ വി. എം. വിനു സംവിധാനം ചെയ്യുന്ന വേഷം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒരിക്കല്‍ കൂടി കുടുംബനാഥന്റെ വേഷം അണിയുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള വൈകാരികവും നാടകീയവുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുള്ള ഒരു ചിത്രത്തിലാണ് കുടുംബത്തിനു വേണ്ടി തന്റെ ജീവിതം മറന്നു ജീവിക്കുന്ന അപ്പു എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ധനികനായ അപ്പുവിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അയാളുടെയും അയാളുടെ അഛന്റെയും അധ്വാനത്തിന്റെ കഥയുണ്ട്. കോഴിക്കോട് അങ്ങാടിയില്‍ തലച്ചുമടെടുത്ത് കുടുംബത്തെ കരകയറ്റിയ പപ്പേട്ടന്റെ മകനാണ് അപ്പു. കുടുംബത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ അപ്പു അഛന്റെ വഴി തന്നെ സ്വീകരിച്ചു. അതിനിടയില്‍ തന്റെ വിദ്യാഭ്യാസത്തെ കുറിച്ചൊന്നും അപ്പു ചിന്തിച്ചില്ല. ഇളയ അനുജന്‍ ഹരി പിറന്നപ്പോള്‍ അമ്മ മരിച്ചു. അതോടെ ആ കുടുംബത്തിന്റെ ഭാരം മുഴുവന്‍ അപ്പുവിന്റെ തലയിലായി. ഒരു അഛന്റെ സ്ഥാനത്തു നിന്നാണ് അപ്പു ഹരിയെ വളര്‍ത്തിയത്.

അപ്പുവിന്റെ ഭാര്യയാണ് അശ്വതി. അവര്‍ക്ക് രണ്ട് മക്കളുണ്ട്- കല്യാണിയും മീനാക്ഷിയും. അപ്പു ഹരിയെ ഇംഗ്ലണ്ടിലയച്ച് പഠിപ്പിച്ചു. എംബിഎ കഴിഞ്ഞ് ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചെത്തിയ ഹരി അച്ഛന്‍ ഉണ്ടാക്കിയ പല സ്ഥാപനങ്ങളുടെയും ഭരണം ഏറ്റെടുത്തു. പതുക്കെ ഹരിയും അപ്പുവും തമ്മില്‍ ചില വിയോജിപ്പുകളുണ്ടായി. അപ്പുവിന്റെ പല രീതികളും ഹരിക്ക് അംഗീകരിക്കാനായില്ല. ഹരിയുടെ അപ്പുവിനോടുള്ള മനോഭാവം അപ്പുവിന്റെ ഭാര്യ അശ്വതിയില്‍ അസ്വസ്ഥതയുണ്ടാക്കി. പതുക്കെ ആ കുടുംബത്തില്‍ ചില വിള്ളലുകള്‍ വീഴുകയായിരുന്നു.

പപ്പേട്ടനായി അഭിനയിക്കുന്നത് ഇന്നസെന്റാണ്. ഹരിയെ ഇന്ദ്രജിത്തും അശ്വതിയെ മോഹിനിയും ഹരിയുടെ ഭാര്യ രേവതിയെ ഗോപികയും അവതരിപ്പിക്കുന്നു. അപ്പുവിന്റെ മകള്‍ മീനാക്ഷിയായി വി. എം. വിനുവിന്റെ മകള്‍ വര്‍ഷ അഭിനയിക്കുന്നു. ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, റിയാസ്ഖാന്‍, സായികുമാര്‍, കൊച്ചിന്‍ ഹനീഫ, അഗസ്റിന്‍, ദേവീചന്ദന, വിഷ്ണുപ്രകാശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ടി. എ. റസാക്കിന്റേതാണ് രചന. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് പ്രശസ്ത സംഗീതസംവിധായകന്‍ എസ്. എ. രാജ്കുമാര്‍ സംഗീതം നല്‍കുന്നു. ക്യാമറ ഷാജി. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X