ബസ് കണ്ടക്ടറില്‍ നമിത അഭിനയിക്കില്ല

By Staff

ബസ് കണ്ടക്ടറില്‍ നമിത അഭിനയിക്കില്ല
ഒക്ടോബര്‍ 5, 2005

മമ്മൂട്ടി നായകനാവുന്ന ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ നമിത അഭിനയിക്കില്ല. ചിത്രത്തില്‍ നായികയാവാനുള്ള ക്ഷണം നമിത നിരസിച്ചു.

മലയാള ചിത്രത്തിന് നല്‍കാന്‍ ഡേറ്റില്ലാത്തതിനാലാണ് ഈ ചിത്രത്തിലേക്കുള്ള ക്ഷണം നിരസിച്ചതെന്ന് തമിഴിലെയും തെലുങ്കിലെയും തിരക്കേറിയ നടിയായ നമിത പറഞ്ഞു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തിരക്കുകള്‍ കാരണം തത്കാലം മലയാളത്തിലേക്കില്ലെന്നും നമിത അറിയിച്ചു.

മമ്മൂട്ടി ബസ് കണ്ടക്ടറായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മയൂഖത്തിലൂടെ സിനിമയിലെത്തിയ മമത ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായി വേഷമിടുന്നു. ജയസൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വേഷത്തിനു ശേഷം വി.എം.വിനു-ടി.എ.റസാക്ക്-മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബസ് കണ്ടക്ടര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X