കുമാര്‍സാഹ്നിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍
കുമാര്‍സാഹ്നിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍
ഒക്ടോബര്‍ 06, 2000
തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി കുമാര്‍ സാഹ്നി മലയാളത്തില്‍ ചിത്രമൊരുക്കുന്നു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കുമാര്‍ സാഹ്നി അറിയിച്ചതാണ് ഇക്കാര്യം.
എം. ഗോവിന്ദന്റെ സര്‍പ്പം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുക. തന്റെയും ഗോവിന്ദന്റെയും സുഹൃത്തായ ചലച്ചിത്ര സംവിധായകന്‍ ജോണ്‍ എബ്രഹാമിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പൂര്‍ത്തിയാക്കുന്നത്.
ജോണ്‍ എബ്രഹാം മലയാളത്തില്‍ തുടങ്ങിവെച്ച ചലച്ചിത്ര സംസ്കാരത്തിന്റെ തുടര്‍ച്ചയാകണം പുതിയ ചിത്രം എന്ന് ഉദ്ദേശിക്കുന്നതായി കുമാര്‍ സാഹ്നി പറഞ്ഞു.
കേരളത്തിന് അകത്തും പുറത്തും ഉള്ളവര്‍ ചിത്രത്തിനു വേണ്ടി ധനസഹായം ചെയ്യും. 2001 ആഗസ്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം പൂര്‍ത്തിയാവുകയും ചെയ്യും.


Click it and Unblock the Notifications