ടൂ വീലര്‍ കേടായി

By Staff

ടൂ വീലര്‍ കേടായി
ഒക്ടോബര്‍ 06, 2003

സനല്‍ സംവിധാനം ചെയ്യുന്ന ടു വീലറിന് ശനിദശ. പാതിയോളം ഓടിയ ശേഷം ഇപ്പോള്‍ സനലിന്റെ ടൂ വീലര്‍ കേടായിരിക്കുന്നു.

ജിഷ്ണുവും കാവ്യാ മാധവനും ആണ് ടൂ വീലറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമലിന്റെ നമ്മളിലെ അരങ്ങേറ്റത്തിലൂടെ ശ്രദ്ധേയനായ ജിഷ്ണുവിന്റെ രണ്ടാമത്തെ ചിത്രമാണ് ടു വീലര്‍.

കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയം എന്ന ആദ്യചിത്രത്തിന് ശേഷം സനല്‍ ഒരുക്കുന്ന ചിത്രമാണ് ടു വീലര്‍. പ്രിയം വേണ്ടത്ര വിജയം നേടിയിരുന്നില്ല.

നിഷാന്ത് സാഗര്‍, ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, വിജിഷ് വിജയന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രമോദ് ഷൊര്‍ണൂരിന്റേതാണ് കഥ. നവാഗതരായ അശോക് ശശി തിരക്കഥ രചിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ക്യാമറ രാജീവ് രവി. നെടുമ്പക്കാരന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സേവി റാഫേല്‍, പ്രിന്‍സ് റാഫേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

എന്താണ് ടൂ വീലറിന്റെ ഓട്ടം നിന്നതിന് കാരണമെന്ന് വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X