നേതാക്കളുടെ മക്കള്‍ സിനിമയില്‍
നേതാക്കളുടെ മക്കള്‍ സിനിമയില്‍
ഒക്ടോബര്‍ 06, 2004
എം. എ. ബേബിയുടെ മകന്‍ അശോക് ബേബി നായകന്‍. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് വില്ലന്‍. ഫൈവ് ഫിംഗേഴ്സ് എന്ന ചിത്രത്തിലാണ് നേതാക്കളുടെ മക്കള്‍ നായകനായും വില്ലനായും ഏറ്റുമുട്ടുന്നത്.
തിരുവനന്തപുരം ലോ കോളജ് വിദ്യാര്‍ഥികളാണ് അശോക് ബേബിയും ബിനീഷും. എസ്എഫ്ഐ നേതാവായ ബിനീഷ് ഒട്ടേറെ കേസുകളില്‍ പ്രതിയായിട്ടുണ്ട്.
സഞ്ജീവ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിപിഎം നേതാക്കളുടെ മക്കള്‍ നായകനും വില്ലനുമായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ മൂന്ന് പുതുമുഖ നടന്‍മാര്‍ കൂടിയുണ്ട് ചിത്രത്തില്‍. നായികയും പുതുമുഖമാണ്. ഇവരോടൊപ്പം റിയാസ്ഖാന്‍, മനോജ് കെ. ജയന്‍, നെടുമുടി വേണു, പ്രേംകുമാര്‍, വി. ഡി. രാജപ്പന്‍, രഞ്ജിത്ത് ചെങ്ങമനാട്, കല്പന, കനകലത, ബീന തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. നന്ത്യാട്ട് ഫിലിംസിന്റെ ബാനറില്‍ സജീവ് നന്ത്യാട്ടാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജ ലാല്‍ സ്റുഡിയോയില്‍ നടന്നു.


Click it and Unblock the Notifications