ദേവിയുടെ തോഴിയായി ഉത്തര
ദേവിയുടെ തോഴിയായി ഉത്തര
ഒക്ടോബര്‍ 07, 2003
ഗ്രാമത്തിലെ ദേവിയുടെ തോഴിയാകാന്‍ അവസരം കിട്ടുക അതീവ ഭാഗ്യമാണ്. മുജ്ജന്മ സുകൃതമാണ്. അതിന് ഭാഗ്യം കിട്ടിയ ഉത്തരയുടെ കഥയാണ് ഉത്തര.
സുന്ദരിയായ ഉത്തരയ്ക്ക് ദേവിയുടെ പ്രീതിയും കൂടി കിട്ടിയാല്‍ എന്തായിരിയ്ക്കും അവസ്ഥ. അവള്‍ നാട്ടിലെല്ലാവരുടേയും കണ്ണിലുണ്ണി ആവുന്നു. ദേവിയുടെ തോഴിയായി നാല് ദിവസമാണ് കിട്ടുക. പക്ഷേ അതിന് പെണ്ണിന്റെ എല്ലാ പരിശുദ്ധിയും അവള്‍ക്ക് വേണം. അതവള്‍ക്ക് ഉണ്ട് താനും. പക്ഷേ ഏത് നാടന്‍ ഗ്രാമത്തിലുമെന്നപോലെ അവിടെയും എത്തന്നു സമ്പന്നനായ പ്രമാണിയുടെ പെണ്‍ലമ്പടത്തം. നാട്ടിലെ പ്രമാണി അമ്മായി ചെല്ലപ്പന്‍ ഉത്തര തന്റെ പെണ്ണാണെന്ന് പറഞ്ഞ് എല്ലാത്തിനും തടസ്സമാവുകയാണ്. ഒന്നുമറിയാത്ത ഉത്തരയുടെ ജീവിതം തന്നെ വഴിതെറ്റുകയാണോ? ദേവിയുമായുള്ള ഉത്തരയുടെ സാമീപ്യം തന്നെ വിഷമത്തിലാവുന്നു.
സമ്പന്നന്റെ വിടത്തത്തില്‍ ഉത്തരയ്ക്കും നാട്ടുകാര്‍ക്കും നാട്ടിനും സമാധാനം നഷ്ടപ്പെടുന്നു. എന്നാല്‍ പൊതുവേ നാട്ടില്‍ തെറിച്ചവനായി കണക്കാക്കിയിരുന്ന അബി കോണ്‍ട്രാക്ടര്‍ ഉത്തരയുടെ രക്ഷയ്ക്ക് എത്തുന്നു. അബിയ്ക്ക് എന്നും ബന്ധം അഴിഞ്ഞാടി നടക്കുന്ന പെണ്ണുങ്ങളുമായിരുന്നു. പക്ഷേ അത് രഹസ്യമായിരുന്നില്ല. എങ്കിലും അയാളുടെ മനസ്സില്‍ ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. അബിയുടെ വരവ് ഉത്തരയുടേയും ഗ്രമാത്തിന്റെയും ഭാവി തന്നെ മാറ്റുന്നു.
ഇതാണ് സംവിധായകനായ സനില്‍ കളത്തിലിന്റെ ചിത്രമായ ഉത്തരയുടെ കഥാ തന്തു.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കു സ്വിംഗ്സ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കു തികച്ചും വ്യത്യസ്തമായ ഉത്തരയില്‍ ഉത്തരയായി അഭിനയിക്കുന്നത് ഹിന്ദി പോപ്പ് ഗായിക നിവേദിതയാണ്.
അമ്മായി ചെല്ലപ്പനായി വിജയരാഘവനും അബികോട്രാക്ടറായി ലാലും അഭിനയിക്കുു. നിവ്യ, മണികണ്ഠന്‍, ദേവി അജിത്, താരാകല്യാ, മീനാ ഗണേഷ്, വിജയന്‍ കാരത്തൂര്‍, മേള രഘു, ഗോപന്‍, മുരുകന്‍, ആര്‍ട്ടിസ്റ് ജോയി, സുഷമ, സംഗീത തുടങ്ങിയവരാണ് ഉത്തരയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. കഥ എന്‍.എസ്.ബിജുരാജ്, തിരക്കഥ സനില്‍ കളത്തില്‍, ബൈജു എന്‍.നായര്‍, ഛായാഗ്രഹണം സാജന്‍ കളത്തില്‍, മേക്കപ്പ് സലിം കടയ്ക്കല്‍, ഗാനരചന എസ്.രമേശന്‍ നായര്‍, സംഗീതം ബേണി ഇഷ്യസ്, വസ്ത്രാലങ്കാരം ബോബി ഫിലിപ്പ്, എഡിറ്റിംഗ് അജിത്, അസോസിയേറ്റ് ഡയറക്ടര്‍ രാജു ഏബ്രഹാം, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ബൈജു ശ്രീധരന്‍.
തെങ്കാശിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ഉത്തര സ്വിംഗ്സ് ക്രിയേഷന്‍സ് റിലീസ് വൈകാതെ പ്രദര്‍ശനത്തിനെത്തും


Click it and Unblock the Notifications