പൊന്മുടിപുഴയോരത്ത് അമ്മയും മകനും
പൊന്മുടിപുഴയോരത്ത് അമ്മയും മകനും
ഒക്ടോബര്‍ 07, 2004
നവാഗത സംവിധായകനായ ജോണ്‍സണ്‍ എസ്തപ്പാന്‍ ഒരുക്കുന്ന പൊന്മുടിപുഴയോരത്ത് എന്ന ചിത്രത്തില്‍ അമ്മയും മകനും ഒന്നിക്കുന്നു.
നീണ്ട ഇടവേളക്ക് ശേഷം സിനിമയില്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തിയ ഷീലയും മകന്‍ വിഷ്ണുവുമാണ് ഈ ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നത്. മനസിനക്കരെ, അകലെ എന്നീ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസ നേടിയ ഷീല ഈ ചിത്രത്തിലും മറ്റൊരു വ്യത്യസ്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മധുവാര്യരും മീനാക്ഷിയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍. നെടുമുടി വേണു, കലാഭവന്‍ മണി, സിദ്ദിക്ക്, ഇന്ദ്രന്‍സ്, സലിംകുമാര്‍, സുജാകാര്‍ത്തിക, ശാന്തകുമാരി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഗ്രാമീണപശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിന്റേത്. അനുഷ്ഠാനകല ജീവിതോപാധിയാക്കിയ ഒരു കുടുംബത്തിലെ യുവാവ് പാരമ്പര്യത്തെ ഗൗനിക്കാതെ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് ഗ്രാമത്തിലുണ്ടാവുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെ. ലില്ലി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും പുതുക്കാട് ഹോട്ടല്‍ ഹൈവേ കാസ്റലില്‍ നടന്നു.


Click it and Unblock the Notifications