ഷാജൂണിന്റെ ചിത്രത്തില്‍ സുരേഷ്ഗോപി
ഷാജൂണിന്റെ ചിത്രത്തില്‍ സുരേഷ്ഗോപി
ഒക്ടോബര്‍ 08, 2000
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുന്നു. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ യുവതാരം കാവ്യാ മാധവന്‍ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ പൂജയും ഗാനലേഖനവും കഴിഞ്ഞു. സീമയാണ് പൂജാവേളയില്‍ ഭദ്രദീപം കൊളുത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും. പുഞ്ചിരി ഫിലിംസിന്റെ ബാനറില്‍ നഹാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുരേഷ് ഗോപിക്കും കാവ്യമാധാവനും പുറമെ ലാലു അലക്സ്, ലാല്‍, ഭരത് ഗോപി, ജഗദീഷ്, ജഗതി, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, ഇന്നസെന്റ്, ശ്രീവിദ്യ എന്നിവരും അഭിനയിക്കുന്നു.
റോബിന്‍ തിരുമലയുടേതാണ് രചന. പി. സുകുമാര്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. സന്തോഷ് ചിറമാട്ടേലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.


Click it and Unblock the Notifications