ആദിവാസിയായി ശ്രീനിവാസന്‍
ആദിവാസിയായി ശ്രീനിവാസന്‍
ഒക്ടോബര്‍ 08, 2001
അലി അക്ബറിന്റെ ചിത്രത്തില്‍ ശ്രീനിവാസനും ജഗദീഷും ആദിവാസി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാംബൂ ബോയ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒലങ്ക എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ജഗദീഷ് മക്കിയെയും.
ആദിവാസികള്‍ നഗരജീവിതത്തില്‍ എത്തുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള ഹാസ്യചിത്രമാണ് ബാംബൂ ബോയ്സ്.
അലി അക്ബര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ആദ്യമായാണ് അലി അക്ബര്‍ തിരക്കഥയെഴുതുന്നത്.
നാദിര്‍ ഷാ, കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, സലിം കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications