twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പതിനൊന്നില്‍ വ്യാഴത്തില്‍ മുകേഷ്, മന്യ

    By Staff
    |

    പതിനൊന്നില്‍ വ്യാഴത്തില്‍ മുകേഷ്, മന്യ
    ഒക്ടോബര്‍ 08, 2002

    സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന പതിനൊന്നില്‍ വ്യാഴം നര്‍മപ്രധാനമായ ഒരു കഥ പറയുന്നു. മുകേഷാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    നായികയാവുന്നത് മന്യയാണ്. കുഞ്ഞിക്കൂനനു ശേഷം മന്യ അഭിനയിക്കുന്ന ചിത്രമാണിത്. അപ്പു എന്ന കഥാപാത്രത്തെ മുകേഷും മീനാക്ഷി എന്ന കഥാപാത്രത്തെ മന്യയും അവതരിപ്പിക്കുന്നു. മീനാക്ഷിയുടെ അച്ഛനായ ചന്ദ്രന്‍പിള്ളയാവുന്നത് സി. ഐ. പോളാണ്.

    പാലക്കാട്ടെ ഒരു ഫൈവ് സ്റാര്‍ ഹോട്ടലില്‍ ബെയറായി ജോലി ചെയ്യുകയാണ് അപ്പു. ഒരിക്കല്‍ ഊട്ടിയിലെ മുതലാളിയായ ചന്ദ്രന്‍പിള്ള ഈ ഹോട്ടലില്‍ താമസത്തിനെത്തി. ഇവിടെ വെച്ച് ഒരു കെണിയില്‍ അകപ്പെട്ട ചന്ദ്രന്‍പിള്ളയെ രക്ഷിച്ചത് അപ്പുവാണ്.

    ചന്ദ്രന്‍പിള്ള സുരക്ഷിതമായി ഊട്ടിയിലേക്ക് തിരിച്ചുപോയതോടെ അദ്ദേഹത്തെ കെണിയില്‍ പെടുത്താന്‍ ശ്രമിച്ചവര്‍ അപ്പുവിനെതിരെ തിരിഞ്ഞു. ഇതോടെ പാലക്കാട്ട് നിന്നും അപ്പു ഊട്ടിയിലേക്ക് വിട്ടു. അയ്യായിരം രൂപയുള്ള ഒരു ജോലിക്കായി അയാള്‍ ചന്ദ്രന്‍പിള്ളയെ സമീപിച്ചു. അത് ബുദ്ധിമുട്ടാണെന്നായിരുന്നു ചന്ദ്രന്‍പിള്ളയുടെ മറുപടി. എന്നാല്‍ ചന്ദ്രന്‍പിള്ളയെ വരുതിയില്‍ കൊണ്ടുവരാനുള്ള ഒരു രഹസ്യം അപ്പുവിന് അറിയാമായിരുന്നു. അത് പുറത്തറിയിക്കുമെന്ന അടവ് പുറത്തെടുത്തതോടെ ചന്ദ്രന്‍പിള്ള മുട്ടുകുത്തി. അയ്യായിരം രൂപയ്ക്ക് അപ്പുവിനെ തന്റെ ഡ്രൈവറായി നിയമച്ചു.

    ചന്ദ്രന്‍പിള്ളയുടെ മകളായ മീനാക്ഷിയ്ക്ക് അപ്പുവിനെ ഇഷ്ടമല്ല. പല കാരണങ്ങളാല്‍ അയാളെ അവള്‍ പിരിച്ചുവിട്ടെങ്കിലും അപ്പോഴെല്ലാം ചന്ദ്രന്‍പിള്ള അയാളെ തിരിച്ചെടുത്തു. ഇതെന്തുകൊണ്ടാണെന്ന് മീനാക്ഷിയ്ക്ക് മനസിലായില്ല.

    അപ്പുവിന്റെ ജീവിതത്തില്‍ പിന്നെയും ആകസ്മിക സംഭവങ്ങളുണ്ടായി. മീനാക്ഷിയെ വിവാഹം ചെയ്യാനുള്ള ഭാഗ്യവും അയാള്‍ക്കുണ്ടായി. എന്നാല്‍ വിവാഹശേഷവും പൊരുത്തക്കേടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു അവരുടേത്.

    നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, സാദിക്ക്, ഷാജു, ഡി. ഫിലിപ്, നീനു തോമസ്, ശ്രീരേഖ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മഹേഷ് മിത്രയുടേതാണ് ചിത്രത്തിന്റെ രചന. എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ജയന്‍ പിഷാരടിയാണ്. എം. ജി. ശ്രീകുമാര്‍, ചിത്ര, സുജാത എന്നിവരാണ് ഗായകര്‍.

    ഛായാഗ്രഹണം കെ. പി. നമ്പ്യാതിരി. പൂരം ഫിലിംസിന്റെ ബാനറില്‍ അനീസാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X