മോഹന്‍ സിതാര അഭിനയിക്കുന്നു

By Staff

മോഹന്‍ സിതാര അഭിനയിക്കുന്നു
ഒക്ടോബര്‍ 08, 2004

ഗായകരില്‍ പലരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സംഗീത സംവിധായകര്‍ ക്യാമറക്ക് മുന്നിലേക്ക് വരുന്നത് അപൂര്‍വമാണ്. റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ എന്ന ചിത്രത്തില്‍ ഒരു വേഷമിട്ട സംഗീത സംവിധായകനും ഗായകനുമായ ജാസിഗിഫ്റ്റിന് പിന്നാലെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന സംഗീത സംവിധായകന്‍ മോഹന്‍ സിതാരയും ക്യാമറക്ക് മുന്നിലെത്തുന്നു.

നവാഗതനായ സന്തോഷ് സത്യ സംവിധാനം ചെയ്യുന്ന ആകാശത്തോളം എന്ന ചിത്രത്തിലാണ് മോഹന്‍സിതാര അഭിനയിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ സിതാര പാടുന്നുമുണ്ട്.

തമിഴ്നടന്‍ പാര്‍ഥിപന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജീവ്മേനോന്‍, നെടുമുടി വേണു, മുരളി, സലിംകുമാര്‍, പശുപതി, കൊച്ചിന്‍ ഹനീഫ, സുധീഷ്, ഗോപിക, റീജ, മാനസ, ശ്രീവിദ്യ, കല്പന, ഊര്‍മ്മിള ഉണ്ണി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

മോഹന്‍സിതാര തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സത്യന്‍ നടക്കല്‍. മോഹന്‍ സിതാര, ജി.വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍, ഷഹബാസ് അമന്‍, കെ.എസ്.ചിത്ര, ആശ, മധു എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. മാളവിക ഫിലിംസിന്റെ ബാനറില്‍ കെ.പി. കലാധരന്‍, തോബിയാസ്, ഷോജ അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X