»   » വക്കാലത്ത് നാരായണന്‍ കുട്ടിയില്‍ ജയറാമും മുകേഷും

വക്കാലത്ത് നാരായണന്‍ കുട്ടിയില്‍ ജയറാമും മുകേഷും

Posted By:
Subscribe to Filmibeat Malayalam

വക്കാലത്ത് നാരായണന്‍ കുട്ടിയില്‍ ജയറാമും മുകേഷും
ഒക്ടോബര്‍ 09, 2000

രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വക്കാലത്ത് നാരായണന്‍കുട്ടി. ജയറാമും മുകേഷും നായകന്മാരാകുന്നു. ജോക്കറിലെ നായികാവേഷം അവതരിപ്പിച്ച മന്യയാണ് ഈ ചിത്രത്തിലെ നായിക.

സിനിമ സിനിമയുടെ ബാനറില്‍ ഗീത ശശികുമാറും ബി. രാകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കല്ലിയൂര്‍ ശശി ചിത്രം അവതരിപ്പിക്കുന്നു.

ജഗതി, രാജന്‍ പി. ദേവ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രഘുനാഥ് പലേരിയുടേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് മോഹന്‍ സിതാര. ഛായാഗ്രഹണം രവിവര്‍മ്മന്‍.

ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നവംബര്‍ ഒന്നു മുതല്‍ തുടങ്ങും.

അഭിമുഖം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X