ജഗതി ശ്രീകുമാറിന്റെ കാളവര്‍ക്കി
ജഗതി ശ്രീകുമാറിന്റെ കാളവര്‍ക്കി
ഒക്ടോബര്‍ 09, 2002
നീണ്ട വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ വ്യത്യസ്തമായ വേഷങ്ങളാണ് ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ചത്. രാജേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന ജഗതി ശ്രീകുമാര്‍ മറ്റൊരു വ്യത്യസ്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
കാളവര്‍ക്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും കാളവര്‍ക്കി എന്നുതന്നെ.
സിദ്ദിക്ക്, ഇന്ദ്രന്‍സ്, ജിജോ, ഊര്‍മിളാ ഉണ്ണി, സുവര്‍ണാമാത്യു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ബി. എസ്. മിനിയുടേതാണ് ചിത്രത്തിന്റെ കഥ. അരുണാചലം സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്‍. എസ്. കെ. മണികണ്ഠനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications