ശാലിനിയുടെ സഹോദരന്‍ സിനിമയില്‍
ശാലിനിയുടെ സഹോദരന്‍ സിനിമയില്‍
ഒക്ടോബര്‍ 09, 2003
സിനിമാരംഗത്തു നിന്ന് വിടവാങ്ങിയ ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡ് നായകനായി അഭിനയിക്കുന്ന മലയാളചിത്രമാണ് കൂട്ട്.
നവാഗതസംവിധായകനായ ജയപ്രകാശ് ആണ് കൂട്ട് ഒരുക്കുന്നത്. നന്ദനത്തിലൂടെ ശ്രദ്ധേയനായ അരവിന്ദാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.
ഒരു കാമ്പസ് പ്രണയകഥയാണ് കൂട്ടിന്റെ പ്രമേയം. വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തത്തില്‍ ഊന്നാനാണ് ഈ ചിത്രത്തില്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നത്.
തിലകന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിജയരാഘവന്‍, ഷമ്മി തിലകന്‍, ജി. കെ. പിള്ള, സുകുമാരി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ കഥ സംവിധായകനായ ജയപ്രകാശിന്റേതാണ്. തിരക്കഥയും സംഭാഷണങ്ങളും ശത്രുഘ്നന്‍ രചിക്കുന്നു.
ക്യാമറ എം. ജെ. രാധാകൃഷ്ണന്‍. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, എം. ഡി. രാജേന്ദ്രന്‍, ഇന്ദിരാ നമ്പൂതിരി എന്നിവരുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം നല്‍കുന്നു.
മുനീറും അഷ്റഫും ചേര്‍ന്ന് നിര്‍മിക്കുന്ന കൂട്ട് സെവന്‍സ്റാര്‍ തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications