ദിലീപ് ഫാസ്റ് ട്രാക്കില്‍ മുടന്തിയെത്തുന്നു
ഇത്തവണ റംസാന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെ ചിത്രങ്ങളോട് മത്സരിക്കാന്‍ ചക്കരമുത്തുമായി എത്താനായിരുന്നു ദിലീപിന്റെ പദ്ധതി. ഒരു ഇടവേളക്കു ശേഷം ലോഹിതദാസുമായി ഒന്നിക്കുന്ന ഈ ചിത്രം തന്റെ ഇമേജ് പുതുക്കിപ്പണിയുന്നതിനൊപ്പം ഹിറ്റ് സമ്മാനിക്കുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ.
പക്ഷേ ഈ വര്‍ഷത്തെ പ്രൊജക്ടുകളുടെ റിലീസിംഗ് തീയതികള്‍ മാറ്റാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ദിലീപ്. ചക്കരമുത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ റംസാന് ചിത്രം തിയേറ്ററിലെത്തിക്കാനാവില്ല. അതിനാല്‍ പകരം പെട്ടിയില്‍ നിന്ന് മോചനം കാത്തിരിക്കുന്ന ഫാസ്റ്ട്രാക്ക് റംസാന്‍ ചിത്രമായി റിലീസ് ചെയ്യാനാണ് ദിലീപ് ആലോചിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ദിലീപിന്റെ ക്രിസ്മസ് ചിത്രമായി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഫാസ്റ്ട്രാക്ക്. എന്നാല്‍ നിര്‍മാതാവിന്റെ കടബാധ്യതകളും സാമ്പത്തിക പ്രശ്നങ്ങളും ചിത്രത്തിന്റെ റിലീസിംഗ് അനന്തമായി നീണ്ടുപോവുന്നതിന് കാരണമായി. ഉടയോന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ വന്‍പരാജയത്തെ തുടര്‍ന്ന് കടക്കാരനായ നിര്‍മാതാവ് സുബൈര്‍ തിയേറ്ററുടമകള്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട കുടിശിക നല്‍കാതെ ഫാസ്റ്ട്രാക്ക് തിയേറ്ററുകളിലെത്തിക്കാനാവില്ല.
ദിലീപ് കനിഞ്ഞാല്‍ സുബൈറിന് കുടിശിക എന്ന കടമ്പ താണ്ടി ചിത്രം വിതരണത്തിനെത്തിക്കാനാവും. റംസാന് മറ്റൊരു ചിത്രമില്ലാത്ത സ്ഥിതിക്ക് തന്റെ ചിത്രത്തിന്റെ റിലീസിംഗിന് ദിലീപ് തന്നെ ഇടപെടണമെന്നതാണ് സ്ഥിതി. ഓണച്ചിത്രം ഡോണിന്റെ പരാജയം ഉണ്ടാക്കിയ ക്ഷീണത്തില്‍ നിന്ന് കരകയറാന്‍ വൈകിയെത്തുന്ന ഫാസ്റ്ട്രാക്കിന് കഴിയുമോയെന്നതാണ് ചോദ്യം.


Click it and Unblock the Notifications