മമ്മൂട്ടിക്ക് പുതിയ രൂപഭാവം

By Staff

പൗരുഷത്തിന്റെ ആള്‍രൂപമായ മമ്മൂട്ടിക്ക് പുതിയ രൂപമാറ്റം. കാണ്ഡെ, ബണ്ടി ഔര്‍ ബബ്ലി തുടങ്ങിയ ചിത്രങ്ങളിലെ അമിതാഭ് ബച്ചന്റെ രൂപമാറ്റം പോലൊന്ന്. കറുത്ത വലിയ സണ്‍ഗ്ലാസും ബ്രൗണ്‍ നിറത്തിലുള്ള മീശയും തുകല്‍ ജാക്കറ്റും കൈയില്‍ ചുരുട്ടും കഴുത്തില്‍ വെള്ളിമാലയുമായി മമ്മൂട്ടിയുടെ പുതിയ രൂപം.

ഹിന്ദിയിലെ യുവഛായാഗ്രാഹകനായ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് പൗരുഷത്തിന്റെ പരുക്കന്‍ മുഖവുമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. മലയാളിയായ അമല്‍ നീരദിന്റെ ആദ്യത്തെ സംവിധാന സംരംഭമാണിത്.

മുംബൈയില്‍ പല പ്രമുഖരുടെയും ബോഡിഗാര്‍ഡായിരുന്ന കഥാനായകന്‍ എട്ടുപത്തു വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചിയില്‍ തിരിച്ചെത്തുകയാണ്. ഇക്കാലം കൊണ്ട് കൊച്ചിയ്ക്കുണ്ടായ മാറ്റങ്ങള്‍ അയാള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറത്തായിരുന്നു. കൊച്ചിയിലെ അധോലോകത്തെയാണ് അയാള്‍ മുന്നില്‍ കാണുന്നത്.

രാംഗോപാല്‍ വര്‍മയുടെ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഫാക്ടറിയുടെ മൂന്ന് ചിത്രങ്ങള്‍ക്കും മലയാളത്തില്‍ ഒരു ചിത്രത്തിനും ക്യാമറ ചലിപ്പിച്ച അമല്‍ നീരദ് ഛായാഗ്രാഹണ കലയില്‍ കഴിവ് തെളിയിച്ചതിന്റെ അനുഭവ പരിചയവുമായാണ് സംവിധായകന്റെ കുപ്പായമണിയുന്നത്. മലയാളത്തില്‍ മമ്മൂട്ടി നായകനായ ബ്ലാക്കിനു വേണ്ടിയാണ് അമല്‍ നീരദ് ഛായാഗ്രാഹണം ചെയ്തത്.

ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്. ഹിന്ദിയിലെയും തമിഴിലെയും യുവനടന്‍മാരും ചിത്രത്തില്‍ അഭിനയിക്കും. അമലിന്റെ അസിസ്റന്റായിരുന്ന സമീര്‍ താഹിറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

തിരക്കഥ രചിക്കുന്നത് അമല്‍ തന്നെയാണ്. എന്‍എസ്എസ് ആര്‍ട്സിന്റെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X