നദിയ മമ്മൂട്ടി ചിത്രത്തില്‍
വധു ഡോക്ടറാണ്- ഒടുവിലായി നദിയാ മൊയ്തു അഭിനയിച്ച ചിത്രം. ജയറാമിന്റെ നായികയായി മലയാളത്തിലെ മുന്‍നായിക അഭിനയിച്ചത് ഒരു തിരിച്ചുവരവിന് തുടക്കമാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആ ചിത്രത്തിനു ശേഷം നദിയാ മൊയ്തുവിനെ മലയാളത്തില്‍ കണ്ടതേയില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം സണ്‍ ഒഫ് കുമരന്‍ എന്ന തമിഴ് ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് നദിയ വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തിയത്. ആ ചിത്രം സൂപ്പര്‍ഹിറ്റായി. പിന്നെയും നീണ്ട ഗ്യാപ്. പല അവസരങ്ങളും തേടിയെത്തിയെങ്കിലും നദിയ അതൊക്കെ നിരസിച്ചു.
നദിയയെ സിനിമയില്‍ കൊണ്ടുവന്നത് ഫാസിലാണ്- നോക്കൊത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ നദിയ നായികയായി. വീണ്ടും നദിയ മലയാളത്തിലെത്തുകയാണ്. അതിന് വഴിയൊരുക്കുന്നതും ഫാസില്‍ തന്നെ.
മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നദിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം വിഷുവിന് തിയേറ്ററുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം ഒരുക്കുന്നത്.


Click it and Unblock the Notifications