ഐ.വി.ശശിയുടെ സിംഫണിയില്‍ ശിവ
ഐ.വി.ശശിയുടെ സിംഫണിയില്‍ ശിവ
ഒക്ടോബര്‍ 10, 2003
മമ്മൂട്ടി ചിത്രത്തിന് മുമ്പ് ഐ. വി. ശശി സംവിധാനം ചെയ്യുന്ന സിംഫണിയില്‍ പുതിയ നായകനെ പരിചപ്പെടുത്തുന്നു. കാസര്‍കോട് സ്വദേശിയായ ശിവയാണ് സിംഫണിയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തുന്ന പുതുമുഖം.
വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ഐ. വി. ശശി സിംഫണിയില്‍ പറയുന്നത്. ജിജോ തോംസണ്‍ എന്ന കഥാപാത്രത്തെയാണ് ശിവ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുംബൈ മോഡലായ അനുവര്‍മയാണ് ചിത്രത്തിലെ നായിക.
ബാലേട്ടനിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ റിയാസ്ഖാന്‍ സിംഫണിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുധീഷ്, സുകുമാരി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
മഹേഷ് മിത്രയാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ദീപക്ദേവ് സംഗീതം പകരുന്നു. ക്യാമറ സുരേഷ്.
സിംഫണിക്ക് ശേഷം മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രമാണ് ഐ. വി. ശശി ഒരുക്കുന്നത്. ബാബു ജനാര്‍ദനനാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications