ഫാസ്റായൊരു പേരുമാറ്റം
ഫാസ്റായൊരു പേരുമാറ്റം
ഒക്ടോബര്‍ 10, 2005
ദിലീപിനെ നായകനാക്കി ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് മൂന്നു തവണയാണ് മാറ്റിയത്. ഏറ്റവുമൊടുവിലിട്ടിരിക്കുന്ന പേര് ഫാസ്റ്ട്രാക്ക് എന്നാണ്.
ദിലീപ് ഒരു അത്ലറ്റായി വേഷമിടുന്ന ഈ ചിത്രത്തിന് പ്രമേയവുമായി ബന്ധപ്പെട്ട പേരുകളാണ് ആലോചിച്ചിരുന്നത്. അങ്ങനെ ആദ്യം പ്രഖ്യാപിച്ച പേര് സ്പീഡ് എന്നായിരുന്നു. പിന്നീട് അതു മാറ്റി റഷ് എന്നാക്കി. ആ പേരും മാറിയതായി ഉടന്‍ പ്രഖ്യാപനമുണ്ടായി. അര്‍ജുന്‍ എന്നായി പുതിയ പേര്. ഇപ്പോഴിതാ ആ പേരും മാറ്റിയിരിക്കുന്നു. ഫാസ്റ് ട്രാക്ക് എന്ന പുതിയ പേരില്‍ തന്നെ ഉറച്ചുനില്‍ക്കുമോയെന്നും നിശ്ചയമില്ല.
നവാഗത സംവിധായകനായ ജയസൂര്യ ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ദിലീപിനെ കൂടാതെ ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, മധുവാര്യര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നു.
പാലക്കാട്, പൊള്ളാച്ചി, ഊട്ടി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications