സിഐഡി മൂസ ഫ്രം സ്കോട്ട്ലാന്റ്
കുട്ടികളാണ് തന്റെ ആരാധകരില്‍ ഏറെയുമെന്ന് ദിലീപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ ചുവടു പിടിച്ച് ഒരുക്കിയ ചിത്രമായിരുന്നു ദിലീപിന്റെ സിഐഡി മൂസ.
ഒരു കാര്‍ട്ടൂണ്‍ ചിത്രം പോലെ കുട്ടികള്‍ ആസ്വദിച്ച ആ ചിത്രം ദിലീപിന്റെ കരിയറിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു. തുടര്‍ഭാഗങ്ങള്‍ ഒരു ട്രെന്റായി തീര്‍ന്നിരിക്കുന്ന മലയാളത്തില്‍ ദിലീപ് സിഐഡി മൂസയുടെ രണ്ടാം ഭാഗമൊരുക്കുന്നത് കുട്ടിആരാധകരെ ലക്ഷ്യമിട്ടാണ്.
സിഐഡി മൂസയുടെ അവസാന രംഗത്ത് ദിലീപിന്റെ മൂസ ഒരു അന്വേഷണത്തിനായി സ്കോട്ട്ലാന്റിലേക്ക് പറക്കുകയാണ്. ഭ്രാന്തന്‍വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന സലിംകുമാറാണ് വിമാനം പറപ്പിക്കുന്നത്. വിമാനം മുകളിലേക്ക് പറന്നുയരുമ്പോള്‍ ചിത്രം അവസാനിക്കുന്നു.
സ്കോട്ട്ലാന്റിലേക്ക് പോയ സിഐഡി മൂസയ്ക്കെന്തു സംഭവിച്ചു? ഭ്രാന്തന്‍ പറപ്പിച്ച വിമാനത്തില്‍ മൂസ സുരക്ഷിതനായിരുന്നോ? കുട്ടിആരാധകരുടെ ഈ ചോദ്യങ്ങള്‍ക്ക് ദിലീപ് പുതിയ ചിത്രത്തിലൂടെ മറുപടി നല്‍കും. ചിത്രത്തിന്റെ പേര് സിഐഡി മൂസ ഫ്രം സ്കോട്ട്ലാന്റ്.
സിഐഡി മൂസ ഒരുക്കിയ ജോണി ആന്റണി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. സിഐഡി മൂസ എന്ന ശിക്കാരി ശംഭു അങ്ങനെ വീണ്ടുമെത്തുന്നു; കുട്ടിപ്രേക്ഷകര്‍ക്കായി.


Click it and Unblock the Notifications