സെക്സിയായി അഭിനയിക്കാന്‍ മീരയ്ക്കിഷ്ടം
തന്മാത്രയിലെ മീരാ വാസുദേവിന്റെ കുടുംബിനിയുടെ വേഷം പ്രേക്ഷകര്‍ ഇപ്പോഴും മറന്നിട്ടില്ല. അതിനു ശേഷം ചില മലയാള ചിത്രങ്ങളിലും വേഷമിടുന്നുണ്ടെങ്കിലും മീരയെ മലയാള പ്രേക്ഷകര്‍ ഓര്‍ക്കുന്നത് തന്മാത്ര ഓര്‍ത്താവും.
തന്മാത്രയില്‍ ഇരുപതുകാരന്റെ അമ്മയായി അഭിനയിച്ച ഈ ഇരുപത്തിമൂന്നുകാരിക്ക് എന്തോ ഇനിയും അത്തരം വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ല. പകരം സെക്സിയാവാനാണ് മീരയ്ക്കിഷ്ടം! വിവാഹിതയാണെങ്കിലും ഗ്ലാമര്‍ കാട്ടി പ്രേക്ഷകരുടെ മനം കിടുക്കാന്‍ അവസരം ലഭിച്ചാല്‍ രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്നതാണ് മീരയുടെ നയം.
തമിഴ് ചിത്രം ജെറിയില്‍ മീര സെക്സിയായാണ് പ്രത്യക്ഷപ്പെട്ടത്. അത്തരം വേഷങ്ങള്‍ ഇനിയും ചെയ്യാന്‍ സന്തോഷമുണ്ടെന്നാണ് മീര പറയുന്നത്. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലുള്ള സെക്സി പ്രദര്‍ശനം ഒരിക്കലും തെറ്റാവില്ലെന്നാണ് മീരയുടെ അഭിപ്രായം.
തന്മാത്രയില്‍ മോഹന്‍ലാലിനൊപ്പം കിടപ്പറരംഗത്തില്‍ അഭിനയിക്കാന്‍ (തിയേറ്ററുകളിലെത്തിയപ്പോള്‍ ആ രംഗം ഒഴിവാക്കി) മടി കാട്ടാതിരുന്ന നടിയാണ് മീര. തീര്‍ച്ചയായും മീരയില്‍ നിന്ന് പ്രേക്ഷകര്‍ക്ക് കൂടുതലായി പലതും പ്രതീക്ഷിക്കാം.


Click it and Unblock the Notifications