മോഹന്‍ലാലിന് ഇരട്ടവേഷം!

By Staff

രഞ്ജന്‍ പ്രമോദിന്റെ ഫോട്ടാഗ്രാഫറില്‍ ഡിജോ ജോണ്‍ എന്ന ഫോട്ടോഗ്രാഫറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഫോട്ടോഗ്രാഫിയെ ഏറെ സ്നേഹിക്കുന്ന ഒരു ഫോട്ടോഗ്രാഫറായി ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നുവെന്നതാണ് ചിത്രത്തിന്റെ ഒരു സവിശേഷത. എന്നാല്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അതിനേക്കാളുമപ്പുറമുള്ള മറ്റൊരു സവിശേഷതയായിരിക്കും. ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഇരട്ടവേഷത്തിലാണ്!

രാവണപ്രഭു, ഉടയോന്‍ എന്നീ ചിത്രങ്ങളില്‍ അച്ഛനും മകനുമായി ഇരട്ടവേഷങ്ങളാണ് മോഹന്‍ലാല്‍ ചെയ്തത്. ആ ചിത്രങ്ങളുടെ പ്രധാന ഹൈലൈറ്റും അതായിരുന്നു. മോഹന്‍ലാല്‍ ഇരട്ടവേഷങ്ങളിലെത്തുന്നു എന്ന പരസ്യവാചകവുമായാണ് ഈ ചിത്രങ്ങള്‍ പ്രേക്ഷകരെ തേടിയെത്തിയത്. എന്നാല്‍ ഫോട്ടാഗ്രാഫറില്‍ മോഹന്‍ലാലിന്റെ ഇരട്ടവേഷത്തിന് സംവിധായകന്‍ ഏറെ പ്രചാരം കൊടുക്കുന്നില്ല.

ഫോട്ടോഗ്രാഫര്‍ ഡിജോ ജോണിനു പുറമെ ഒരു കര്‍ഷകന്റെ വേഷം കൂടിയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും തമ്മില്‍ പൊതുവായ ബന്ധങ്ങളൊന്നുമില്ല. മോഹന്‍ലാലിന്റെ കര്‍ഷക വേഷം ചിത്രത്തിന്റെ കഥാഗതിയില്‍ ഏറെ നിര്‍ണായകമാണ്.

ഉടയോന്‍, രാവണപ്രഭു എന്നീ ചിത്രങ്ങള്‍ക്കു മുമ്പ് മായാമയൂരം എന്ന ചിത്രത്തിലും മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിന്റെ ഇരട്ടവേഷത്തെ കുറിച്ച് ചിത്രം റിലീസ് ചെയ്യുന്നതു വരെ ഒന്നും പുറത്തുവിട്ടിരുന്നില്ല. ഫോട്ടാഗ്രാഫറിലെ ഇരട്ടവേഷത്തെ കുറിച്ച് സംവിധായകന്‍ രഞ്ജന്‍ പ്രമോദും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ സസ്പെന്‍സാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X