അരവിന്ദ് സ്വാമിയുടെ പുനര്‍ജനി
അരവിന്ദ് സ്വാമിയുടെ പുനര്‍ജനി
ഒക്ടോബര്‍ 11, 2000
അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്കെത്തുന്നു. ജെ.വി. മൂവീസിന്റെ ബാനറില്‍ ഹമീദ് നിര്‍മ്മിച്ച് വിജി തമ്പി സംവിധാനം ചെയ്യുന്ന പുനര്‍ജനിയിലൂടെയാണ് അരവിന്ദ് സ്വാമിയുടെ വീണ്ടുമുള്ള മലയാളപ്രവേശം.
ബോളിവുഡ് നടി മുണ്‍മുണ്‍ സെന്നിന്റെ മകള്‍ റിയാസ് സെന്നും ലക്ഷ്മി ഗോപാലസ്വാമിയുമാണ് നായികമാര്‍. ലാല്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ഊര്‍മ്മിളാ ഉണ്ണി, വത്സലാമേനോന്‍, കൃഷ്ണകുമാര്‍, മഹിമ തുടങ്ങിയവരും അഭിനയിക്കുന്നു.
ഒട്ടേറെ പുതുമകള്‍ അവകാശപ്പെടുന്ന പുനര്‍ജനി ഡിടിഎസ്സ് ശബ്ദസംവിധാനത്തിലാണ് തിയേറ്ററുകളിലെത്തുക. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സാധ്യതകളും ചിത്രത്തില്‍ ഉപയോഗപ്പെടുത്തും.
കെ.ജി. വിജയകുമാറിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിക്കുന്നത് കലൂര്‍ ഡെന്നീസാണ്.


Click it and Unblock the Notifications