മോഹന്‍ലാലിന് നടനരത്നം
മോഹന്‍ലാലിന് നടനരത്നം
ഒക്ടോബര്‍ 11, 2001
തൃശൂര്‍: കേരള ഫിലിം ഓഡിയന്‍സ് കൗണ്‍സിലിന്റെ നടനരത്നം ബഹുമതിക്ക് ചലച്ചിത്ര താരം മോഹന്‍ലാല്‍ അര്‍ഹനായി. ചലച്ചിത്ര രംഗത്തും കലാരംഗത്തും അദ്ദേഹം നല്‍കിവരുന്ന സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം നല്‍കുന്നതെന്ന് കൗണ്‍സില്‍ പ്രസിഡണ്ട് സജീവന്‍ നമ്പിയത്ത്, സെക്രട്ടറി ബാബു അണ്ടത്തോട് എന്നിവര്‍ അറിയിച്ചു.
അനായാസ അഭിനയശൈലികൊണ്ടും ഭാവോജ്വലതകൊണ്ടും സിനിമയില്‍ തന്റേതു മാത്രമായ പദവി ഉറപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞു എന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അഞ്ച് പവന്‍ സ്വര്‍ണപ്പതക്കവും ചന്ദനത്തില്‍ തീര്‍ത്ത ശില്പവും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്താരം. ഡിസംബര്‍ ഏഴിന് ഗുരുവായൂര്‍ ദേവസ്വം ശ്രീകൃഷ്ണ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.


Click it and Unblock the Notifications