ചേട്ടായിയായി ജയറാം

By Staff

ചേട്ടായിയായി ജയറാം
ഒക്ടോബര്‍ 11, 2003

എബി ജോസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിന് ചേട്ടായി എന്ന് പേരിട്ടു. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രമാണ് ചേട്ടായി.

മഴത്തുള്ളിക്കിലുക്കം, സദാനന്ദന്റെ സമയം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഇരട്ടസംവിധായകരായ അക്ബര്‍ ജോസിലെ ജോസാണ് എബി ജോസ് എന്ന പേരില്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. മഴത്തുള്ളിക്കിലുക്കം വിജയിച്ചെങ്കിലും സദാനന്ദന്റെ സമയം വന്‍പരാജയമായിരുന്നു.

ബിജു മേനോന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമാശയോടെ അവതരിപ്പിക്കപ്പെടുന്ന ചിത്രം ഒരു സഹോദരബന്ധത്തിന്റെ കഥയാണ് പറയുന്നത്.

റെജി നായരുടെതാണ് ചിത്രത്തിന്റെ തിരക്കഥ. ലാല്‍ ജോസിന്റെ പട്ടാളത്തിലൂടെയാണ് റെജി നായര്‍ തിരക്കഥാകൃത്തായി സിനിമാരംഗത്ത് തുടക്കം കുറിച്ചത്. ജോളി സ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X