സുഹാസിനി വെക്കേഷനില്‍
സുഹാസിനി വെക്കേഷനില്‍
ഒക്ടോബര്‍ 11, 2004
സുഹാസിനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കെ. കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന വെക്കേഷന്‍.
നമ്മള്‍, നമ്മള്‍ തമ്മില്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുഹാസിനി ശ്രദ്ധേയമായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. നമ്മളിലെ നായകന്റെ അമ്മയായ കോളജ് പ്രിന്‍സിപ്പലിന്റെ ശ്രദ്ധേയമായ വേഷത്തിലൂടെ ഒരു ഇടവേളക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ സുഹാസിനി റിലീസ് ചെയ്തിട്ടില്ലാത്ത നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. വെക്കേഷനിലും സുഹാസിനിക്ക് ലഭിച്ചിരിക്കുന്നത് പ്രാധാന്യമുള്ള വേഷമാണ്.
പ്രേംനവാസിന്റെ മകന്‍ പ്രേംകിഷോറാണ് വെക്കേഷനില്‍ നായകനാവുന്നത്. ലാലു അലക്സ്, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് തുടങ്ങിയവ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ഷൊര്‍ണൂര്‍ വിജയനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് തേജ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം കെ. പി. നമ്പ്യാതിരി. എ. ജെ. എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷഹര്‍ നിര്‍മിക്കുന്ന ചിത്രമാണ് വെക്കേഷന്‍.


Click it and Unblock the Notifications