പെരുമഴക്കാലത്ത് വിനീത്

By Staff

പെരുമഴക്കാലത്ത് വിനീത്
ഒക്ടോബര്‍ 11, 2004

കമലിന്റെ പെരുമഴക്കാലം എന്ന ചിത്രത്തില്‍ വിനീത് ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ രണ്ട് നായകന്‍മാരില്‍ ഒരാളായാണ് വിനീത് വേഷമിടുന്നത്.

ഒരു കാലത്ത് കോളജ് വിദ്യാര്‍ഥികളുടെ ആരാധനാപാത്രമായിരുന്ന വിനീത് ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ല. തമിഴിലും തെലുങ്കിലുമാണ് വിനീതിന് ഇപ്പോള്‍ കൂടുതലായി അവസരങ്ങളുള്ളത്. അന്യഭാഷകളില്‍ തിരക്കേറിയ നടനായിരിക്കുമ്പോഴും വിനീത് ശ്രദ്ധേയമായ ചില വേഷങ്ങളിലൂടെ മലയാളത്തില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്.

നീണ്ട ഇടവേളക്ക് ശേഷം ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെയാണ് വിനീത് മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയത്. കോമഡി സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടില്ലാത്ത വിനീത് വളരെ ശ്രദ്ധേയമായ പ്രകടനമാണ് ചതിക്കാത്ത ചന്തുവില്‍ കാഴ്ചവച്ചത്. മുമ്പ് താന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കൃഷ്ണന്‍ എന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുന്നതില്‍ വിനീത് വിജയിച്ചു.

ചതിക്കാത്ത ചന്തുവിലെ കഥാപാത്രത്തെ പോലെ ടൈപ്പ് വേഷങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന, വ്യത്യസ്തത അവകാശപ്പെടാവുന്ന ഒരു റോളിലാണ് പെരുമഴക്കാലത്തില്‍ വിനീത് പ്രത്യക്ഷപ്പെടുന്നത്. കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന ഗംഗ എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായ രഘുരാമന്‍ എന്ന ബ്രാഹ്മണയുവാവിന്റെ വേഷമാണ് വിനീത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍ക്കായുള്ള നീണ്ട കാത്തിരിപ്പുമായി കഴിയുന്ന ഗംഗ, റസിയ എന്നീ യുവതികളുടെ കഥയാണ് പെരുമഴക്കാലം പറയുന്നത്. മീരാ ജാസ്മിന്‍ അവതരിപ്പിക്കുന്ന റസിയ എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവ് അക്ബറായി വേഷമിടുന്നത് ദിലീപാണ്. ചിത്രത്തിന്റെ അവസാന ഭാഗത്തു മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ദിലീപിനും വിനീതിനും കഥാഗതിയില്‍ നിര്‍ണായകസ്വഭാവമുള്ള വേഷങ്ങളാണുള്ളത്.

ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് കാവ്യാമാധവന്‍ വിനീതിന്റെ നായികയായി അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രത്തിലും വിനീതിനൊപ്പം മറ്റൊരു നായകനായി ദിലീപ് വേഷമിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X