ജാസി ഗിഫ്റ്റ് വീണ്ടും
ജാസി ഗിഫ്റ്റ് വീണ്ടും
ഒക്ടോബര്‍ 11, 2005
ഒരൊറ്റ സിനിമയിലൂടെ ചലച്ചിത്ര സംഗീത ലോകത്ത് മാസ്മരിക തരംഗം സൃഷ്ടിക്കുക, പിന്നീട് സംഗീത സംവിധായകനെന്ന നിലയില്‍ കാര്യങ്ങളായ അവസരങ്ങളില്ലാതാവുക- ഇതൊക്കെ ജാസി ഗിഫ്റ്റിന് മാത്രം ചേരുന്ന വിശേഷണങ്ങളാണ്.
ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങളിലൂടെ മലയാളക്കരയില്‍ മാസ്മരിക സംഗീതത്തിന്റെ അലകളുയര്‍ത്തിയ ജാസി ഗിഫ്റ്റ് പിന്നീട് സിനിമാരംഗത്ത് അവഗണിക്കപ്പെടുന്നതാണ് കണ്ടത്. ആദ്യചിത്രത്തിലേതു പോലെ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കാന്‍ ജാസിക്ക് കഴിയാതെ വന്നപ്പോള്‍ പിന്നീട് കാര്യമായ അവസരങ്ങള്‍ അദ്ദേഹത്തിനു കിട്ടാതായി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒരു മടങ്ങിവരവിനൊരുങ്ങുകയാണ്. പുതിയ മമ്മൂട്ടി ചിത്രത്തിലാണ് ജാസി സംഗീതം വീണ്ടും ശ്രവിക്കാനാവുക.
മമ്മൂട്ടിയെ നായകനാക്കി ഐ.വി.ശശി സംവിധാനം ചെയ്യുന്ന താരാദാസ് വേഴ്സസ് ബല്‍റാം എന്ന ചിത്രത്തില്‍ ജാസി ഗിഫ്റ്റാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
നവംബര്‍ അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി ഇരട്ടവേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍, മുകേഷ്, ശ്രീനിവാസന്‍, ജഗദീഷ്, അഗസ്റിന്‍, സായികുമാര്‍, ജോണി, സിദ്ദിക്ക്, അനില്‍ ആദിത്യന്‍, സുബൈര്‍, ഹരികുമാര്‍, സാദിക്ക്, ടി.പി.മാധവന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ടി.ദാമോദനും എസ്.എന്‍.സ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. ദുബായ്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തുന്നത്.


Click it and Unblock the Notifications