twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭീതിയുടെ ശൈത്യകാലം

    By Staff
    |

    ഭീതിയുടെ ശൈത്യകാലം
    ഒക്ടോബര്‍ 11, 2005

    ഹൊറര്‍ ചിത്രങ്ങള്‍ പലതും മലയാളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ജയറാം നായകനാവുന്ന വിന്റര്‍ എന്ന ചിത്രം. നവാഗതനായ ദീപു കരുണാകരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

    മലയാള സിനിമയില്‍ പ്രേതങ്ങളും യക്ഷികളും പല രൂപങ്ങളിലും ഭാവങ്ങളിലും പ്രേക്ഷകരെ പേടിപ്പിക്കാനെത്തിയിട്ടുണ്ട്. ലിസ മുതല്‍ വെള്ളിനക്ഷത്രം വരെ പ്രേതകഥകള്‍ പലതും പ്രേക്ഷകര്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്ന ചിത്രമാണ് വിന്റര്‍. ശക്തമായ ഒരു കുടുംബ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം ആ കുടംബം നേരിടേണ്ടി വരുന്ന അസാധാരണമായ അനുഭവങ്ങളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. മലയാളത്തില്‍ ഹൊറര്‍ സിനിമകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പരിചരണരീതിയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്.

    ഹൈദരാബാദ് നഗരത്തിലെ തിരക്കേറിയ ഡോക്ടറായ രാംദാസ് നഗരത്തില്‍ ഭാര്യയോടും രണ്ടു കുട്ടികളോടുമൊപ്പമാണ് കഴിയുന്നത്. നഗരത്തിലെ തിരക്കുകളില്‍ നിന്നു മാറി ഒറ്റപ്പെട്ട ഒരു സ്ഥലത്തെ ബംഗ്ലാവിലേക്ക് രാംദാസും കുടുംബവും താമസം മാറ്റിയത് ഏറെ സന്തോഷത്തോടെയാണ്. എന്നാല്‍ പുതിയ താമസസ്ഥലത്തെ ജീവിതം ഭീതിയുടെ ദിനങ്ങളിലേക്കു വഴിമാറുകയായിരുന്നു. അസാധാരണമായ ഹൊറര്‍ ചിത്രമാണ് ദീപു കരുണാകരന്‍ ഒരുക്കുന്നത്.

    ജയറാമാണ് ഡോ. രാംദാസിനെ അവതരിപ്പിക്കുന്നത്. ഭാവന രണ്ട് കുട്ടികളുടെ അമ്മയായി വേഷമിടുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ആദ്യമായാണ് ഭാവന ജയറാമിന്റെ നായികയാവുന്നത്. ഇവരുടെ മക്കളായി ബേബി രഹ്നയും ബേബി മറീനയും അഭിനയിക്കുന്നു. മനോജ് കെ.ജയന്‍, വിജയകുമാര്‍, ടി.ജി.രവി, വിജീഷ് വിജയന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    സംവിധായകനായ ദീപു കരുണാകരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന് എം.ജി.രാധാകൃഷ്ണന്റെ മകന്‍ രാജകൃഷ്ണനാണ്. ഛായാഗ്രഹണം ജയകൃഷ്ണന്‍. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X