ജോഷി ചെയ്തത് ശരിയല്ലെന്ന് നയന്‍താര
ജന്മം എന്ന ചിത്രത്തിലെ അതിഥി വേഷം ചെയ്യാതെ താന്‍ പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തോട് പ്രതികരിച്ച നയന്‍താര ചിത്രത്തിന്റെ സംവിധായകന്‍ ജോഷിയ്ക്കെതിരെ ആഞ്ഞടിച്ചു.
താന്‍ ജോഷി സാറിനെ കാണാനോ സംസാരിക്കാനോ വിസമ്മതിച്ചെന്നത് ശരിയല്ലെന്നും തന്നെ കാണാന്‍ ജോഷി താത്പര്യപ്പെട്ടിരുന്നില്ലെന്നും നയന്‍താര പറഞ്ഞു. ജോഷി സാറിനെ കാണാന്‍ താന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം ഒരു ആര്‍ടിസ്റിനെയും കാണുകയോ സംസാരിക്കുകയോ ചെയ്യാറില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഈ മനോഭാവം ഒട്ടും ശരിയല്ലെന്ന് നയന്‍താര തുറന്നടിച്ചു.
താന്‍ ജോഷിയെ കാണാന്‍ തയ്യാറാവാതെ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് ആരോപണം. അതു ശരിയല്ല. നയന്‍താരയായി തന്നെ ഗാനരംഗത്തില്‍ അഭിനയിക്കണമെന്നാണ് തന്നോട് നേരത്തെ പറഞ്ഞിരുന്നതെന്നും അതല്ലാതെ ഗാനരംഗത്തിനു പുറമെ ഒരു ക്യാരക്ടറായി ചിത്രത്തില്‍ അഭിനയിക്കാനാവില്ലെന്നും താന്‍ വ്യക്തമാക്കി. ഇതേ കുറിച്ച് ജോഷി സാറിനോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആരോടും സംസാരിക്കാറില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പ്രശ്നം വഷളായപ്പോള്‍ താന്‍ അഭിനയിക്കാതെ തിരിച്ചുപോകാന്‍ തീരുമാനിച്ചു. അപ്പോഴും ജോഷി സാര്‍ തന്നോട് സംസാരിക്കാന്‍ താത്പര്യം കാട്ടിയില്ല. ജോഷി സാര്‍ എത്ര സീനിയര്‍ ഡയറക്ടര്‍ ആയാലും ഈ മനോഭാവം ശരിയല്ല. ഒരു ഡയറക്ടറെന്ന നിലയില്‍ പ്രശ്നമെന്താണെന്ന് തിരക്കാനും തന്നോട് സംസാരിക്കാനുമുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്- നയന്‍താര പറഞ്ഞു.


Click it and Unblock the Notifications