twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യത്യസ്തതയുമായി എന്നും സംഭവാമി യുഗേയുഗേ

    By Staff
    |

    വ്യത്യസ്തതയുമായി എന്നും സംഭവാമി യുഗേയുഗേ
    ഒക്ടോബര്‍ 12, 2000

    പ്രേമത്തെയും സ്നേഹത്തെയും വ്യത്യസ്തമായ തലത്തിലൂടെ സമീപിക്കുന്ന ചിത്രമാണ് എന്നും സംഭവാമി യുഗേയുഗേ. ഒരിടവേളയ്ക്കു ശേഷം സംവിധായകന്‍ ആലപ്പി അഷറഫ് മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.

    പ്രേമത്തിനും മോഹത്തിനും സ്നേഹത്തിനും വിവിധ തലങ്ങളുണ്ടെന്നും ആ മുഹൂര്‍ത്തങ്ങളോരോന്നും ഹൃദയങ്ങളെ സ്വാധീനിക്കുകയും താലോലിക്കുകയും ചെയ്യുന്നത് വ്യത്യസ്ത തലങ്ങളിലാണെന്നും ആലപ്പി അഷറഫ് പറയുന്നു. ആ വൈവിധ്യത്തിന്റെ പുതുമുകളാണ് സംഭവാമി യുഗേയുഗേയിലൂടെ അഷറഫ് പറയാനുദ്ദേശിക്കുന്നത്.

    വിനയന്റെ ആകാശഗംഗയിലൂടെ ശ്രദ്ധേയനായ റിയാസാണ് ചിത്രത്തിലെ നായകന്‍. നായിക പുതുമുഖം ശാലു വേണുഗോപാല്‍. സോഫിയ എന്ന പുതുമുഖവും ഭരത് ഗോപിയും ചിത്രത്തില്‍ രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ജഗദീഷ്, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, ബോബി കൊട്ടാരക്കര, നന്ദു, ശ്രീവിദ്യ, കല്‍പന, ഉഷ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

    കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഛായാഗ്രഹണം കെ.പി. നമ്പ്യാതിരി. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ഗോപകുമാര്‍ സംഗീതം പകരുന്നു. യേശുദാസ്, ചിത്ര, സുജാത എന്നിവരാണ് ഗായകര്‍. കലാസംവിധാനം സുദര്‍ശനന്‍. സര്‍ഗ്ഗാലയയും ശ്രീ മൂവീസും ചേര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X