ലോഹിതദാസ് ചിത്രത്തില്‍ മീര വീണ്ടും
ലോഹിതദാസ് ചിത്രത്തില്‍ മീര വീണ്ടും
ഒക്ടോബര്‍ 12, 2002
ലോഹിതദാസിന്റെ ചിത്രത്തില്‍ വീണ്ടും മീരാജാസ്മിന്‍ നായികയായി അഭിനയിക്കുന്നു. കസ്തൂരിമാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനാവുന്നത്.
സൂത്രധാരന് ശേഷം ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കസ്തൂരിമാന്‍. സൂത്രധാരനിലൂടെയാണ് മീര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
കുഞ്ചാക്കോ ബോബന്‍ ലോഹിതദാസിന്റെ ചിത്രത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. കമലിന്റെ ഗ്രാമഫോണിന് ശേഷം മീര അഭിനയിക്കുന്ന മലയാള ചിത്രമാണ് കസ്തൂരിമാന്‍. മീരയുടെ മലയാളത്തിലെ മൂന്നാമത്തെ ചിത്രം.
മീര നായികയായി അഭിയിച്ച തമിഴ് ചിത്രമായ റണ്‍ വന്‍ ഹിറ്റായതോടെ തമിഴില്‍ ഈ നടി ഏറെ ജനപ്രിയത നേടിയിരിക്കുകയാണ്. മാധവന്റെ നായികയായി മീര അഭിനയിക്കുന്ന ഈ ചിത്രം ജെമിനിയ്ക്ക് ശേഷമുള്ള തമിഴിലെ വന്‍വിജയമാണ്. മീര ഈ ചിത്രത്തോടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ എന്നിവരും ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്യാമറ ഷാജി. കൈതപ്രത്തിന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്.


Click it and Unblock the Notifications