twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശങ്കര്‍കൃഷ്ണന്റെ ദി ഫയര്‍

    By Staff
    |

    ശങ്കര്‍കൃഷ്ണന്റെ ദി ഫയര്‍
    ഒക്ടോബര്‍ 12, 2002

    പെണ്‍വാണിഭ സംഘവും നീലച്ചിത്ര നിര്‍മാണവും നടക്കുന്ന ഒരു അധോലോക സംഘത്തിനെതിരെ സിദ്ധാര്‍ഥന്‍ എന്ന സൈനിക ഓഫീസറും സിന്ധു എന്ന മാധ്യമപ്രവര്‍ത്തകയും സക്കറിയാ ജോണ്‍ എന്ന പൊലീസ് ഓഫീസറും നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ദി ഫയര്‍ പറയുന്നത്. ശങ്കര്‍കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    സൈനിക ഓഫീസറായ സിദ്ധാര്‍ഥന്റെ ഏകസഹോദരിയാണ് സിന്ധു. അവരുടെ അച്ഛനുമമ്മയുമെല്ലാം നേരത്തെ മരിച്ചു. സിന്ധുവിന്റെ വിവാഹത്തിന് ശേഷം അവളെയും ഭര്‍ത്താവിനെയും കാണാനായി നാട്ടിലെത്തിയ സിദ്ധാര്‍ഥന്‍ കണ്ടത് പൂട്ടികിടക്കുന്ന വീടാണ്. അവരെ കുറിച്ച് അന്വേഷിച്ചിട്ടും സിദ്ധാര്‍ഥന് യാതൊരു വിവരവും ലഭിച്ചില്ല.

    സിദ്ധാര്‍ഥന്‍ അന്വേഷണം തുടര്‍ന്നു. ചേരിയിലെ ഓട്ടോ ഡ്രൈവറായ സലാമും അയാളോടൊപ്പം ചേര്‍ന്നു. ഒരു സ്വകാര്യ ടി വി ചാനലിലെ മോസ്റ് വാണ്ടഡ്എന്ന പരിപാടിയില്‍ ഈ തിരോധനം ഉള്‍ക്കൊള്ളിച്ച നീന എന്ന മാധ്യമപ്രവര്‍ത്തകയുമായി സിദ്ധാര്‍ഥനും സലാമും പരിചയപ്പെട്ടു.

    അന്വേഷണം തുടര്‍ന്നപ്പോഴാണ് അനിരുദ്ധന്‍ പെണ്‍വാണിഭവും നീലച്ചിത്ര നിര്‍മാണവുമൊക്കെ നടത്തുന്ന ഒരു സംഘത്തിലെ അംഗമാണെന്ന് കണ്ടെത്തുന്നത്. ഇതിനെ വിവാഹശേഷം എതിര്‍ത്ത സിന്ധുവിനെ അയാള്‍ ബന്ദിയാക്കുകയായിരുന്നുവെന്നും കണ്ടെത്തുന്നു.

    ഉന്നതന്മാരുടെ സഹകരണത്തോടെ നടക്കുന്ന ഈ അധോലോകത്തിന്റെ പ്രവര്‍ത്തനത്തെ നേരിടാന്‍ അസിസ്റന്റ് കമ്മിഷണര്‍ സക്കറിയാ ജോണും സഹായത്തിനെത്തി.

    സിദ്ധാര്‍ഥനായി അഭിനയിക്കുന്നത് ശങ്കറാണ്. അനിരുദ്ധനെ ബോബന്‍ ആലംമ്മൂടനും നീനയെ ഐശ്വര്യയും സലാമിനെ ജഗദീഷും സക്കറിയാ ജോണിനെ മുരളിയും അവതരിപ്പിക്കുന്നു.

    സലിംകുമാര്‍, ഇന്ദ്രന്‍സ്, മിഥുന്‍, മിനി അഗസ്റിന്‍, സലിംബാബ, എന്‍.എല്‍. ബാലകൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു. വിനു നാരായണന്റേതാണ് രചന. കലാധരന്റെ ഗാനങ്ങള്‍ക്ക് ബാലേഷ് ഈണം പകരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X