തേനീച്ചയില്‍ ബിജു മേനോന്‍
തേനീച്ചയില്‍ ബിജു മേനോന്‍
ഒക്ടോബര്‍ 12, 2003
വയലന്‍സിന് ശേഷം എ. കെ. സാജന്‍ ഒരുക്കുന്ന തേനീച്ചയില്‍ ബിജു മേനോന്‍ നായകനാവുന്നു.
ടി. കെ. രാജീവ്കുമാറിന്റെ ഇവര്‍ എന്ന ചിത്രത്തിലെ ആക്ഷന്‍ വേഷത്തിന് ശേഷം ബിജു മേനോന് ലഭിക്കുന്ന ശ്രദ്ധേയമായ കഥാപാത്രമാണ് തേനീച്ചയിലേത്. ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കാമസൂത്ര ഗര്‍ഭനിരോധനഉറയുടെ മോഡലായി പേരെടുത്ത ശ്വേതാ മേനോന്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാളിന്ദി എന്ന കഥാപാത്രമായാണ് ശ്വേത മേനോന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
വ്യത്യസ്തമായ കഥ പറയുന്ന ഒരു സൈക്കോ ത്രില്ലറാണ് എ. കെ. സാജന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ വ്യത്യസ്തതക്ക് അനുസരിച്ച് സാക്സഫോണും ഡ്രമ്മും ചേര്‍ന്ന വന്യമായ സംഗീതമാണ് നല്‍കുന്നത്.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എ. കെ. സാജന്‍ തന്നെ. ചിത്രത്തിന് ചമയം ഒരുക്കുന്നത് എറണാകുളം സെന്റ് തെരേസാസ് കോളജിലെ ഫാഷന്‍ ഡിസൈനിംഗ് വകുപ്പ് മേധാവി അര്‍ച്ചനാശങ്കറാണ്. റെജിം കല്ലായിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications