സുരേഷ് ഗോപിയ്ക്കൊപ്പം ആടിപ്പാടാന്‍ മേഘ്ന
ബോളിവുഡിലെ ഗ്ലാമര്‍ നടിയായ മേഘ്ന നായിഡു ഹിന്ദി ചിത്രങ്ങളില്‍ പ്രേക്ഷകരുടെ ഞരമ്പുകളില്‍ തീ കോരിയിടുന്ന ഐറ്റം നമ്പരുകളാണ് കാഴ്ച വച്ചിട്ടുള്ളത്. ഉടുതുണി കഴിയുന്നത്ര കുറച്ച് മേനിയുടെ വടിവളവുകള്‍ തുറന്നുകാട്ടുന്ന ഐറ്റം നമ്പരുകളിലൂടെയാണ് മേഘ്ന ബോളിവുഡില്‍ പേരും വേരുമുറപ്പിച്ചത്.
സര്‍പ്പസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന നാഗലീലകളാടാന്‍ മേഘ്ന തെന്നിന്ത്യന്‍ സിനിമയിലുമെത്തിയിട്ടുണ്ട്. സരവണ, ജാമ്പവാന്‍ എന്നീ തമിഴ് സിനിമകളില്‍ മേഘ്ന ഐറ്റം നമ്പരുകളില്‍ പുളഞ്ഞാടുന്ന കാഴ്ച ആ ചിത്രങ്ങളുടെ ഹൈലൈറ്റുകളായിരുന്നു.
ഗാനരംഗ ചിത്രീകരണത്തില്‍ ബോളിവുഡിനെയും തമിഴിനെയും മലയാളവും അനുകരിച്ചു തുടങ്ങിയതോടെ ഇവിടെയും ഐറ്റം നമ്പരുകള്‍ സ്ഥാനം പിടിക്കുന്നുണ്ട്. ജന്മം എന്ന ചിത്രത്തിനായി തമിഴ് നടി സദയെത്തിയത് ഐറ്റം നമ്പര്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു.
ഐറ്റം നമ്പരുകള്‍ക്കായി മലയാളവും അന്യഭാഷകളിലെ മാദകതിടമ്പുകളെ നോട്ടമിട്ടു തുടങ്ങിയതോടെ മേഘ്നാ നായിഡുവിനെ പോലുള്ള ബോളിവുഡ് സെക്സ് ബോംബുകളും ഇവിടെയെത്തുകയാണ്. വിജി തമ്പിയുടെ ബഡാ ദോസ്തില്‍ സുരേഷ് ഗോപിയോടൊപ്പമാണ് മേഘ്ന ചുവടു വയ്ക്കുന്നത്. ഉടുതുണിയുടെ അളവുകള്‍ കുറച്ചാണ് ഈ ചിത്രത്തിലും മേഘ്നയുടെ പ്രകടനം.
വാല്‍ക്കഷ്ണം: മലയാള സിനിമ ബോളിവുഡോളം വളര്‍ന്നുവെന്ന് ഇവിടുത്തെ സിനിമാ പ്രേക്ഷകര്‍ക്ക് ഇനി ധൈര്യമായി പറയാം.


Click it and Unblock the Notifications