മലമ്പാമ്പുമായി മോഹന്‍ലാലിന്റെ മല്‍പ്പിടുത്തം
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏതു സാഹസകൃത്യത്തിനും തയ്യാറാകുന്ന നടനാണ് മോഹന്‍ലാല്‍. അത് പലപ്പോഴും ലാലിനെ അപകടങ്ങളില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്.
ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ കാളയോട്ട രംഗത്ത് ഡ്യൂപ്പിനെ വയ്ക്കാതെ അഭിനയിച്ച മോഹന്‍ലാലിന് കാലില്‍ ആഴമുള്ള മുറിവ് പറ്റിയിരുന്നു. ദിവസങ്ങളോളം ചികിത്സ ചെയ്യേണ്ടി വന്നപ്പോള്‍ സിനിമയുടെ ഷൂട്ടിംഗും മുടങ്ങി.
മഹാസമുദ്രത്തില്‍ കടലിലെ സംഘട്ടന രംഗത്തില്‍ മോഹന്‍ലാല്‍ ഡ്യൂപ്പിനെ വയ്ക്കാതെയാണ് അഭിനയിച്ചത്. ഏറെ അപകട സാധ്യതയുള്ള രംഗത്തില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കാനുള്ള സാഹസം മോഹന്‍ലാല്‍ കാട്ടിയപ്പോള്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഇത്തരം സാഹസങ്ങള്‍ വേണ്ടെന്ന് അദ്ദേഹത്തെ ഉപദേശിച്ചിരുന്നു.
എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായുള്ള സാഹസകൃത്യങ്ങളില്‍ നിന്ന് മോഹന്‍ലാല്‍ അതുകൊണ്ടൊന്നും പിന്തിരിയുന്നില്ല. രഞ്ജന്‍ പ്രമോദിന്റെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലുമുണ്ട് മോഹന്‍ലാലിന്റെ ഒരു സാഹസിക രംഗം. മലമ്പാമ്പുമായി മല്‍പ്പിടുത്തം നടത്തുന്ന രംഗമാണ് ഡ്യൂപ്പില്ലാതെ ഈ ചിത്രത്തിനു വേണ്ടി ചിത്രീകരിച്ചത്.


Click it and Unblock the Notifications