വാണി ഉണ്ണിയാര്‍ച്ച... കുഞ്ചാക്കോ ആരോമല്‍...
വാണി ഉണ്ണിയാര്‍ച്ച... കുഞ്ചാക്കോ ആരോമല്‍...
ഒക്ടോബര്‍ 13, 2000
വാണിവിശ്വനാഥ് ഉണ്ണിയാര്‍ച്ചയും കുഞ്ചാക്കോ ബോബന്‍ ആരോമലുണ്ണിയുമാകുന്നു. വടക്കന്‍പാട്ടിന്റെ പശ്ചാത്തലത്തില്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യുന്ന ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിലാണ് വാണിക്കും കുഞ്ചാക്കോ ബോബനും ഈ വേഷപ്പകര്‍ച്ച.
ക്യാപ്ടന്‍ രാജു കണ്ണപ്പച്ചേകവരായും സ്ഫടികം ജോര്‍ജ് അരിങ്ങോടരായും ചിത്രത്തില്‍ വേഷമിടുന്നു. കലാഭവന്‍ മണി, ഇന്ദ്രജ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശത്രുഘ്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. രാമചന്ദ്രബാബുവാണ് ഛായാഗ്രഹണം.
ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചി, ഗുരുവായൂര്‍, വടകര എന്നിവിടങ്ങളിലായി നടക്കും.


Click it and Unblock the Notifications