ദിവ്യാ ഉണ്ണിയും കാവേരിയും കൃഷ്ണയുടെ നായികമാര്‍
ദിവ്യാ ഉണ്ണിയും കാവേരിയും കൃഷ്ണയുടെ നായികമാര്‍
ഒക്ടോബര്‍ 14, 2000
യുവനായികമാരായ ദിവ്യാഉണ്ണിയും കാവേരിയും കൃഷ്ണയുടെ നായികമാരാകുന്നു. പത്രപ്രവര്‍ത്തകനും പരസ്യചിത്ര സംവിധായകനുമായ ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന പ്രണയത്തിലാണ് ഈ യുവസംഗമം.
ടൈം വിഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നൗഫലിന്റേതു തന്നെയാണ്. ഒരു യുവാവിനെ പ്രേമിച്ച രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് പ്രണയം. നാദിര്‍ഷാ, ജോസ് പെല്ലിശ്ശേരി, കെ.എസ്. പ്രസാദ്, റീന തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം പകരുന്നത് ജെര്‍സണ്‍ ആന്റണി. കലാസംവിധാനം ബിനുരാജ് കലാപീഠം. മേക്കപ്പ് പട്ടണം ഷായും വസ്ത്രാലങ്കാരം കുക്കു ജീവനും നിര്‍വഹിക്കുന്നു. വാര്‍ത്താവിതരണം എബ്രഹാം ലിങ്കണ്‍.
എറണാകുളം, കൊച്ചി, അതിരമ്പിള്ളി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരുന്നത്.


Click it and Unblock the Notifications