ശശിശങ്കര്‍ ചിത്രത്തില്‍ അരവിന്ദ്
ശശിശങ്കര്‍ ചിത്രത്തില്‍ അരവിന്ദ്
ഒക്ടോബര്‍ 14, 2003
കുഞ്ഞിക്കൂനന് ശേഷം ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ അരവിന്ദ് നായകനാവുന്നു.
രഞ്ജിത്തിന്റ നന്ദനത്തിലെ ശ്രീകൃഷ്ണവേഷത്തിലൂടെയാണ് അരവിന്ദ് മലയാളത്തില്‍ ശ്രദ്ധേയനായത്. ശശിശങ്കര്‍ ചിത്രത്തിന് പുറമെ രണ്ട് മലയാള ചിത്രങ്ങളില്‍ കൂടി അരവിന്ദ് നായകനാവുന്നുണ്ട്.
ശശിശങ്കര്‍ ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കാര്‍ത്തികയാണ് നായിക. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സായ്കുമാര്‍, സലിംകുമാര്‍, ബാബു നമ്പൂതിരി, കാര്‍ത്തിക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
വി. ആര്‍. ഗോപാലകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം. ജി. രാധാകൃഷ്ണന്‍ സംഗീതം പകരുന്നു.
നവാഗത സംവിധായകരായ കണ്ണന്‍ പെരുമുടിയൂര്‍, ജയപ്രകാശ് എന്നിവരുടെ ചിത്രങ്ങളാണ് അരവിന്ദ് നായകനാവുന്ന മറ്റ് ചിത്രങ്ങള്‍. കണ്ണന്‍ പെരുമുടിയൂരിന്റെ ചൊല്ലിയാട്ടത്തിലാണ് അരവിന്ദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയപ്രകാശിന്റെ കൂട്ടില്‍ രണ്ട് നായകന്‍മാരിലൊരാളാണ് അരവിന്ദ്. ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡാണ് മറ്റൊരു നായകന്‍.


Click it and Unblock the Notifications