പ്രണയവും പിന്നെ അംബിയുടെ അമളിയും

By Staff

പ്രണയവും പിന്നെ അംബിയുടെ അമളിയും
ഒക്ടോബര്‍ 11, 2004

പ്രണയം എപ്പോഴും സിനിമയ്ക്ക് വിഷയമാണ ല്ലാ. ഇതാ വീണ്ടും ഒരു പ്രണയ ചിത്രം കൂടി വരുന്നു. ഇരു വട്ടം മണവാട്ടി. കുഞ്ചാക്കൊ ബോബനും കാവ്യാ മാധവനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. അംബി രാഷ്ടീയക്കാരന്റെ അബദ്ധങ്ങള്‍ ഉടനീളം ചിരിയ്ക്കാനായി ഉണ്ടെങ്കിലും ഇത് ഒരു പ്രണയ ചിത്രം തന്നെ. ഇരുവട്ടം മണവാട്ടി യുടെ സംവിധായകന്‍ സനലാണ്.

ചിത്രത്തിലുടനീളം കാണികളെ ചിരിപ്പിയ്ക്കുന്നത് രാഷ്ട്രീയം കൃഷിയാക്കിയ അംബി എന്ന കഥാപാത്രമാണ്. സ്വന്തം ജീവിതം നാട്ടുകാരുടെ സഹായത്തോടെയായിരിയ്ക്കണമെന്നാണ് അംബി ഉറച്ച് വിശ്വസിയ്ക്കുന്നത്. പലപ്പോഴും അബദ്ധങ്ങളില്‍ ചെന്ന് ചാടുന്ന അംബിയായി അഭിനയിയ്ക്കുന്നത് കൊച്ചിന്‍ ഹനീഫയാണ്. ഹനീഫയ്ക്കൊപ്പം ഹരിശ്രീ അശോകനും ഈ ചിത്രത്തിലുണ്ട്. വെറ്ററിനറി കമ്പൗണ്ടര്‍ സുശീലനായാണ് അശോകന്‍ പ്രത്യക്ഷപ്പെടുന്നത്. അംബിയെന്ന രാഷ്ട്രീയക്കാരനും ഈ വെറ്ററിനറി കമ്പൗണ്ടറും ഉറ്റ സുഹൃത്തുക്കളാണ്.

വഴിയില്‍ നിന്ന് കിട്ടിയ ഒരു ചോറ്റുപാത്രം കൈയ്ക്കലാക്കിയ അംബി അത് തുറന്നു. ഭക്ഷണപ്രീയനായ അംബി കണ്ട സാധനം കടിച്ചു. അപ്പോഴാണ് അത് ബോംബാണെന്ന് അറിയുന്നത്. ഭാഗ്യം കൊണ്ട് തല തെറിച്ചില്ലെന്ന് പറഞ്ഞാല്‍ മതി. എന്തായാലും രാഷ്ട്രീയക്കാര്‍ ഇങ്ങനെ സ്വാര്‍ത്ഥമോഹികളാവരുതെന്നാണ് സംവിധായകന്‍ ഇതിലൂടെ പറയുന്നത്.

സംഗീത നാടക അക്കാദമി ഏറ്റവും മികച്ച നടിയായി തിരഞ്ഞെടുത്ത സേതുലക്ഷ്മിയും ഈ ചിത്രത്തിലുണ്ട്. ഇതിന് പുറമേ കലാരഞ്ജിനി, അംബികാ മോഹന്‍, റാണി, മുരളി, മധു വാര്യര്‍, നിഷാന്ത് സാഗര്‍, കലാഭവന്‍ മണി, ഇന്ദ്രന്‍സ്, മാണി സി. കാപ്പന്‍, ചലിപാലാ, സന്തോഷ് ജോഷി, അഷറഫ് ദിവാന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിയ്ക്കുന്നുണ്ട്.

ബി.ആര്‍. പ്രസാദ്, വി.സി. അശോക് എന്നിവരാണ് പാട്ടുകള്‍ എഴുതിയിരിയ്ക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X