അത്ഭുതസിദ്ധികളുടെ കഥയുമായി തന്ത്ര

By Staff

അത്ഭുതസിദ്ധികളുടെ കഥയുമായി തന്ത്ര
ഒക്ടോബര്‍ 14, 2005

ആചാരവിശ്വാസങ്ങളുടെ പശ്ചാത്തലത്തില്‍ യോഗയുടേയും താന്ത്രികവിദ്യകളുടേയും ചുവടുപിടിച്ച് കെ.ജെ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തന്ത്ര.

യോഗയിലേയും താന്ത്രികകലയിലൂടെയും ആര്‍ജിച്ച ശക്തി വീണ്ടും വര്‍ദ്ധിപ്പിക്കുവാനായി നിഷിദ്ധകര്‍മങ്ങളുടെ കൂട്ടുപിടിക്കുന്ന സുധര്‍മന്റെയും അയാളുടെ രഹസ്യങ്ങള്‍ കണ്ടുപിടിക്കാനിറങ്ങിയ കിരണിന്റേയും കഥയാണ് തന്ത്ര. സുധര്‍മന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കൂടെ അയാളുടെ ഭാര്യ യോഗിനി വേദവതിയുമുണ്ട്. മലയടിവാരത്തിലാണ് സ്വന്തം തറവാട്ടില്‍ നിന്നും ഭൃഷ്ടനാക്കപ്പെട്ട സുധര്‍മന്റെ താമസം. ത്രികാല ജ്ഞാനിയായ അയാളുടെ വാക്കുകള്‍ തെറ്റാറില്ലെന്നാണ് വിശ്വാസം.

ദുര്‍മാര്‍ഗത്തിലൂടെ ശക്തി വര്‍ദ്ധിപ്പിച്ച് ലോകത്തെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന സുധര്‍മന്റെ താവളമായ വിക്രമശിലയിലേക്ക് അപൂര്‍വമായേ ആരെങ്കിലും കടന്നെത്താറുള്ളൂ. ഈ താവളത്തിലേക്ക് ശ്വേതാമുഖിയും ബിബിസി റിപ്പോര്‍ട്ടറായ കിരണും കടന്നെത്തുന്നതോടെയാണ് കഥാമുഹൂര്‍ത്തങ്ങള്‍ ആരംഭിക്കുന്നത്. താന്ത്രിക, യോഗ വിദ്യകളില്‍ താല്‍പര്യമുള്ള കിരണ്‍ സുധര്‍മനെക്കുറിച്ച് പഠിക്കാനായാണ് വിക്രമശാലയിലെത്തുന്നത്. കിരണിന്റെ നിര്‍ബന്ധപ്രകാരം കാണാതായ തന്റെ സഹോദരനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് ശ്വേതാമുഖി എത്തുന്നത്.

ശ്വേതാമുഖിയുടെ സഹോദരനെക്കുറിച്ചുളള എല്ലാ വിവരങ്ങളും അയാള്‍ തിരിച്ചെത്തുന്ന തീയതിയുമടക്കം സുധര്‍മന്‍ പ്രവചിക്കുന്നു. ഇത് സത്യവുമായിരുന്നു. എന്നാല്‍ സഹോദരന്‍ അപ്രത്യക്ഷനായതിനു പിന്നില്‍ ഒരു രഹസ്യമുണ്ടായിരുന്നു. ഇതു പുറത്തറിയാതിരിക്കാനും തന്റെ ലക്ഷ്യപ്രാപ്തിക്കുളള സഹസ്രപൂജ പൂര്‍ത്തിയാക്കാന്‍ ഒരു കന്യകയുടെ സഹായം വേണമെന്നതിനാലും സുധര്‍മന്‍ ശ്വേതാമുഖിലെ വശത്താക്കുന്നു. തന്റെ സഹോദരന്റെ രക്ഷ പ്രതീക്ഷിച്ച് വിക്രമശിലയില്‍ തങ്ങുന്ന ശ്വേതാമുഖിയുടെ സാന്നിധ്യം വേദവതിയെ അസ്വസ്ഥയാക്കുന്നു.

സുധര്‍മനെക്കുറിച്ച് കൂടുതലറിയാന്‍ കിരണ്‍ വേദവതിയെ കൂട്ടുപിടിക്കുന്നു. കിരണും ശ്വേതാമുഖിയും രണ്ടുവഴിക്കു തിരിയുന്നതോടെ കഥ പുതിയൊരു വഴിത്തിരിവിലെത്തുന്നു. തുടര്‍ന്ന് ആത്മാക്കള്‍ കുടിയിരിക്കുന്ന വിക്രമശിലയില്‍ നടക്കുന്ന സംഭ്രമജനകമായ മുഹൂര്‍ത്തങ്ങളാണ് ബോസ് തന്ത്രയില്‍ ആവിഷ്കരിക്കുന്നത്.

സിനിമയില്‍ കിരണായി അരവിന്ദും സുധര്‍മനായി സിദ്ദിഖും വേദവതിയായി ഐശ്വര്യയും ശ്വേതാമുഖിയായി പ്രശസ്തമോഡല്‍ ശ്വേതാ മേനോനും വേഷമിടുന്നു.

ചെര്‍പ്പുളശേരിയിലാണ് തന്ത്രയുടെ ചിത്രീകരണം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X