മമ്മൂട്ടിയും ലാലും വീണ്ടും പോരിന്

By Staff

വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ ദിവസം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നു. റംസാന്‍ ചിത്രങ്ങളായ മമ്മൂട്ടിയുടെ പോത്തന്‍വാവയും മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫറുമാണ് ഒരേ ദിവസം തിയേറ്ററുകളിലെത്തുന്നത്.

ദീപാവലി ദിനമായ ഒക്ടോബര്‍ 21നാണ് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. 2001ലാണ് ഇതിനു മുമ്പ് ഇരു സൂപ്പറുകളുടെയും ചിത്രങ്ങള്‍ ഒരേ സമയം തിയേറ്ററുകളിലെത്തിയത്. ആ വര്‍ഷം ഓണത്തിന് മോഹന്‍ലാലിന്റെ രാവണപ്രഭുവും മമ്മൂട്ടിയുടെ രാക്ഷസാരാജാവുമായിരുന്നു ഒരേ ദിവസം റിലീസ് ചെയ്തത്.

അത്തവണ മോഹന്‍ലാലിന്റെ രാവണപ്രഭുവാണ് ബോക്സോഫീസ് വിജയത്തില്‍ ഏറെ മുന്നിലെത്തിയത്. ഇത്തവണ ആര് കൊയ്യും? പോത്തന്‍വാവയോ ഫോട്ടോഗ്രാഫറോ? സൂപ്പറുകളുടെ ആരാധകര്‍ ഈ ചോദ്യത്തിന് ഉത്തരത്തിനായി കാത്തിരിക്കുകയാണ്.

2001ല്‍ മമ്മൂട്ടി ചിത്രവുമായി മത്സരിക്കാന്‍ മോഹന്‍ലാലെത്തിയത് നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രവുമായിട്ടായിരുന്നു. തിരക്കഥാകൃത്തായ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാവണപ്രഭു. ഇത്തവണയും മമ്മൂട്ടിയുമായി പോരടിക്കാന്‍ മോഹന്‍ലാല്‍ ചിത്രം ഒരുക്കിയിരിക്കുന്നത് ഒരു നവാഗത സംവിധായകനാണ്. ഏതാനും സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ച രഞ്ജന്‍ പ്രമോദാണ് ഫോട്ടോഗ്രാഫര്‍ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയുടെ പോത്തന്‍വാവ ഒരുക്കിയത് സൂപ്പര്‍സംവിധായകനായ ജോഷിയാണ്. കോമഡിയും ആക്ഷനും ഫാമിലി സെന്റിമെന്റ്സുമായി തൊമ്മനും മക്കളും, രാജമാണിക്യം, തുറുപ്പുഗുലാന്‍ തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളുടെ ജനുസില്‍ പെടുന്ന കച്ചവട മസാല. അതേ സമയം ഫോട്ടോഗ്രാഫര്‍ ഒരു കുടുംബ ചിത്രമാണ്. മുത്തങ്ങ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയ്ക്ക് ഗൗരവസ്വഭാവമുണ്ട്.

ഈ വര്‍ഷം മോഹന്‍ലാലിന് സൂപ്പര്‍ഹിറ്റുകളുടെ തുടര്‍ച്ചയാണ് അവകാശപ്പെടാനുള്ളത്. ഓണച്ചിത്രമായ മഹാസമുദ്രം മാത്രമാണ് ബോക്സോഫീസ് പ്രകടനത്തില്‍ മങ്ങിപ്പോയത്. അതേ സമയം ഈ വര്‍ഷം തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ നേരിടേണ്ടി വന്ന മമ്മൂട്ടി പോത്തന്‍വാവയില്‍ വലിയ പ്രതീക്ഷകളാണ് അര്‍പ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X