ഫോര്‍ട്ടു കൊച്ചിയില്‍ വിജയരാഘവന്‍, വാണി
ഫോര്‍ട്ടു കൊച്ചിയില്‍ വിജയരാഘവന്‍, വാണി
ഒക്ടോബര്‍ 15, 2000
ബെന്നി പി. തോമസ് സംവിധാനം ചെയ്യുന്ന ഫോര്‍ട്ടുകൊച്ചിയില്‍ വിജയരാഘവനും വാണി വിശ്വനാഥും പ്രധാനവേഷങ്ങളില്‍ അഭിനയിക്കും. ജി.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഫോര്‍ട്ടുകൊച്ചി ഒരു ആക്ഷന്‍ ചിത്രമാണ്.
കലാഭവന്‍ മണി, സിബി വല്ലൂരാന്‍, ശരത്, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സലിം കുമാര്‍, രാജീവ് റോഷന്‍, അമീര്‍ ജാന്‍, കോട്ടയം നസീര്‍, ജോസ് പെല്ലിശ്ശേരി, ചാരുലത, ലക്ഷ്മി, മീനാഗണേഷ്, അല്‍ഫോണ്‍സ എന്നിവരാണ് മറ്റഭിനേതാക്കള്‍.
സാജന്‍ കെ. തോമസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ബെന്നി പി. തോമസ് തന്നെ. സംവിധായകന്‍ തന്നെയാണ് ഗാനങ്ങള്‍ എഴുതുന്നതും. സംഗീതം ജയന്‍ പിഷാരടി. പിപ്പി അമീര്‍ജാന്‍ ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ നടന്നുവരുന്നു.


Click it and Unblock the Notifications