അവര്‍ ഒന്നിയ്ക്കുന്നില്ല
അവര്‍ ഒന്നിയ്ക്കുന്നില്ല
ഒക്ടോബര്‍ 15, 2004
മോഹന്‍ ലാലും മമ്മൂട്ടിയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിയ്ക്കുന്നെന്ന് ചലച്ചിത്ര ലോകത്താകെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ആ ചൂടു വാര്‍ത്തയ്ക്ക് വിരാമമായി.
ലാല്‍ ക്രിയേഷന്‍സിന് വേണ്ടി ഷാഫി സംവിധാനം ചെയ്യുന്ന തൊമ്മനും മക്കളും എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ലാലും വീണ്ടും ഒന്നിക്കുമെന്ന് കരുതിയിരുന്നത്. ഹരികൃഷ്ണന്‍സില്‍ ഇവര്‍ ഹരിയും കൃഷ്ണനുമായിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ തൊമ്മന്റെ മക്കളായാണ് മെഗാതാരങ്ങള്‍ അഭിനയിക്കുമെന്ന് കരുതിയിരുന്നത്. ഇരുവരുടെയും അച്ഛനായി, തൊമ്മനായി ഇന്നസെന്റും എത്തുമെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ അവര്‍ ഒന്നിയ്ക്കുന്നില്ലെന്നെന്നാണ് പുതിയ വാര്‍ത്തകള്‍. മമ്മൂട്ടിയായിരിയ്ക്കും ഈ ചിത്രത്തിലെ നായകനെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
മോഹന്‍ ലാല്‍ എന്തുകൊണ്ടാണ് ഈ ചിത്രത്തില്‍ അഭിനയിയ്ക്കാത്തതെന്ന് അറിവായിട്ടില്ല.


Click it and Unblock the Notifications