പുതുമകളോടെ കാലചക്രം
പുതുമകളോടെ കാലചക്രം
ഒക്ടോബര്‍ 16, 2000
ജനപ്രിയ സംവിധായകന്‍ പ്രിയദര്‍ശന്റെ സഹസംവിധായകനായ സോനു ശിശുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലചക്രം. ഏറെ പുതുമകള്‍ അവകാശപ്പെടുന്ന ഈ ചിത്രത്തിന്റെ പ്രമേയം ക്ലോണിംഗിനെ അടിസ്ഥാനമാക്കിയാണ്.
യോഗേഷ് ചിലിന്‍, ശരത് എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഷിജു, ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, ആന്ധ്രാമാലി, രേവതി, വീണ തുടങ്ങിയവരും അഭിനയിക്കുന്നു.
സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ അഞ്ചു ഗാനങ്ങള്‍ ഉണട്. കൈതപ്രമാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സോനുശിവപാല്‍ തന്നെ ഈണം പകര്‍ന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് യേശുദാസ്, കൃഷ്ണകുമാര്‍, ഇന്ദിരാ ശിശുപാല്‍ തുടങ്ങിയവരാണ്.
ചിത്രത്തിന്റെ കഥയും സോനു ശിശുപാലിന്റേതാണ്. തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ശിവാ കൃഷ്ണമൂര്‍ത്തി. ഛായാഗ്രഹണം സന്തോഷ് ശിവന്‍. ജി. മുരളി എഡിറ്റിംഗും ബാവ കലാസംവിധാനവും നിര്‍വഹിക്കുന്നു.
ശിശുപാല്‍ മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications